Licensing tutorial/ml

From Meta, a Wikimedia project coordination wiki
Preview of the original artwork (in English)
  • വിക്കിമീഡിയ കോമൺസിലേയ്ക്ക് സംഭാവന ചെയ്യുമ്പോൾ ഉപകാരപ്പെടാവുന്ന കുറിപ്പുകൾ
  • പൂർണ്ണമായും താങ്കൾ തന്നെ സൃഷ്ടിച്ച കൃതികൾ താങ്കൾക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്.
    • ഇതിൽ താഴെ പറയുന്നവയുടെ ചിത്രങ്ങളും ചലച്ചിത്രങ്ങളും ഉൾപ്പെടും:
      • പ്രകൃതിദൃശ്യങ്ങൾ, മരങ്ങൾ, ജീവികൾ.
      • പൊതുസ്ഥലത്തു വച്ച് ചിത്രീകരിച്ച, പ്രശസ്തരുടേയോ മറ്റു വ്യക്തികളുടേയോ ചിത്രങ്ങൾ
      • ഉപകാരപ്രദമായ കലാചാതുരി ആവശ്യമില്ലാത്ത കാര്യങ്ങൾ.
    • സ്വയമുണ്ടാക്കിയ ഗ്രാഫുകൾ, ഭൂപടങ്ങൾ, ഡയഗ്രമുകൾ, ശബ്ദപ്രമാണങ്ങൾ.
    • ഓർക്കുക: താങ്കളുടെ കൃതി വിക്കിമീഡിയ കോമൺസിൽ പങ്ക് വെയ്ക്കുമ്പോൾ, ആർക്കും അവ താങ്കളെ അറിയിക്കാതെ തന്നെ ഉപയോഗിക്കാനും, പകർത്താനും, മാറ്റംവരുത്താനും, വിൽക്കാനുമുള്ള അവകാശവും നൽകുന്നുണ്ട്.
  • മറ്റുള്ളവരുടേയോ മറ്റുള്ളവരുടെ സൃഷ്ടികളെ ആശ്രയിച്ച് നിർമ്മിച്ചതോ ആയ കൃതികൾ സ്വീകരിക്കാൻ നിർവ്വാഹമില്ല.
    • സ്വതേ, മറ്റുള്ളവരുടെ കൃതി താങ്കൾക്ക് അപ്‌ലോഡ് ചെയ്യാനാവില്ല.
    • ഇതിൽ താഴെ പറയുന്നവ ഉൾപ്പെടും:
      • മുദ്രകൾ
      • സി.ഡി. / ഡി.വി.ഡി. പുറംചട്ടകൾ
      • പ്രചരോദ്ദേശത്തോടെ സൃഷ്ടിച്ച ചിത്രങ്ങൾ
      • ടി.വി. പരിപാടികളുടെ, ചലച്ചിത്രങ്ങളുടെ, ഡി.വി.ഡി.കളുടെ, അല്ലെങ്കിൽ സോഫ്റ്റ്‌വേറിന്റെ സ്ക്രീൻഷോട്ട്
      • ടി.വി., ചിത്രകഥ, ചലച്ചിത്രം തുടങ്ങിയവയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ - അവ താങ്കൾ വരച്ചതാണെങ്കിൽപ്പോലും
      • ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന ബഹുഭൂരിഭാഗം ചിത്രങ്ങളും.
  • ... ഇതിന് രണ്ട് പ്രധാന അപവാദങ്ങളുണ്ട്:
    • ഉപയോഗിക്കാനും, പകർത്താനും, മാറ്റംവരുത്താനും, വിൽക്കാനുമുള്ള അവകാശം രചയിതാവ് നൽകിയിട്ടുണ്ടെങ്കിൽ താങ്കൾക്ക് മറ്റൊരാളുടെ ചിത്രം അപ്‌ലോഡ് ചെയ്യാവുന്നതാണ്.
    • പഴയ കലാസൃഷ്ടികൾ, പ്രതിമകൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങൾ താങ്കൾക്ക് അപ്‌ലോഡ് ചെയ്യാം (സാധാരണ ഗതിയിൽ 150 വർഷം പഴക്കമുള്ളവ).
  • ചുരുക്കത്തിൽ...
    • താങ്കൾക്ക് താങ്കളുടെ സ്വന്തം സൃഷ്ടി അപ്‌ലോഡ് ചെയ്യാം.
    • താങ്കളുടെ സഹായത്തിനു നന്ദി; ഇത് പ്രധാനമാണ്.
    • മറ്റുള്ളവരുടെ കൃതികൾ അവരുടെ സുവ്യക്തമായ അനുവാദമില്ലാതെ നമുക്ക് സ്വീകരിക്കാനാവില്ല.
  • ഇപ്പോഴും ഉറപ്പില്ലേ? സഹായ മേശയിൽ ആരായുക.
  • ശരി
  • നിർത്തുക
  • ശരി
  • നിർത്തുക