മൂവ്മെന്റ് ചാർട്ടർ/ഡ്രാഫ്റ്റിംഗ് കമ്മിറ്റി/വൈവിധ്യവും വൈദഗ്ധ്യവും മാട്രിക്സ്

From Meta, a Wikimedia project coordination wiki
This page is a translated version of the page Movement Charter/Drafting Committee/Diversity and Expertise Matrices and the translation is 100% complete.

മൂവ്മെന്റ് ചാർട്ടർ ഡ്രാഫ്റ്റിംഗ് കമ്മിറ്റി മൂവ്മെന്റ് ചാർട്ടർ തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള ഒരു കൂട്ടം വ്യക്തികളായിരിക്കും. "തീരുമാനമെടുക്കുന്നതിൽ ഇക്വിറ്റി" എന്ന മൂവ്മെന്റ് സ്ട്രാറ്റജി ശുപാർശയിൽ നിർവചിച്ചിരിക്കുന്നതുപോലെ അവർ ചാർട്ടറിന്റെ ഉള്ളടക്കം വികസിപ്പിക്കും. അവരുടെ ജോലി ചാർട്ടർ എഴുതുന്നതിൽ ഒതുങ്ങില്ല. കമ്മ്യൂണിറ്റികളുമായും സംഘടനകളുമായും കൂടിയാലോചനയും, അതുപോലെ തന്നെ, വിദഗ്ദ്ധരുമായി ഗവേഷണവും കൂടിയാലോചനയും ഇതിൽ ഉൾപ്പെടും. ഗ്രൂപ്പ് ഒരു ഭരണസംവിധാനമാകില്ല. അതിൽ അംഗങ്ങളുടെ വൈവിധ്യവും അവരുടെ ജോലിക്ക് അനുയോജ്യമായ വൈദഗ്ധ്യവും ഉണ്ടായിരിക്കണം. ചുവടെയുള്ള വൈവിധ്യ മാട്രിക്സ് ഉൾക്കൊള്ളാൻ പ്രതീക്ഷിക്കുന്ന ഘടകങ്ങൾ സൂചിപ്പിക്കുന്നു. ശുപാർശകളിൽ നിർദ്ദേശിച്ചിട്ടുള്ള ഉള്ളടക്ക വൈദഗ്ധ്യം ഉൾപ്പെടെ, ഒരു സോളിഡ് ടീമായി പ്രവർത്തിക്കാൻ ആവശ്യമായ വൈദഗ്ധ്യം വിദഗ്ദ്ധ മാട്രിക്സ് നിർദ്ദേശിക്കുന്നു.

Diversity matrix

Diversity matrix
പശ്ചാത്തലം ഇടപെടൽ
പദ്ധതികൾ സംഘടനകൾ റോളുകൾ
പ്രദേശം / രാജ്യം വ്യത്യസ്ത പദ്ധതികൾ (വിക്കിപീഡിയ, കോമൺസ്, വിക്കിസോഴ്സ്, വിക്കിഡാറ്റ മുതലായവ) അഫിലിയേറ്റ് വലിപ്പം, വർഷം, ഫോക്കസ് സംഭാവന ചെയ്യുന്നയാൾ
ഭാഷ ഉയർന്നുവരുന്ന / സ്ഥാപിതമായ കമ്മിറ്റികൾ ഭാരവാഹി
ലിംഗഭേദം ഭാഷകൾ വിക്കിമീഡിയ ഫൗണ്ടേഷൻ കമ്മ്യൂണിറ്റി സംഘാടകൻ
പ്രോജക്റ്റ് വലുപ്പം (ചെറിയ / ഇടത്തരം / വലിയ) ബോർഡ് അല്ലെങ്കിൽ കമ്മിറ്റി അംഗം
അഫിലിയേറ്റ് അല്ലെങ്കിൽ WMF സ്റ്റാഫ് അംഗം

വൈദഗ്ദ്ധ്യം മാട്രിക്സ്

വൈദഗ്ദ്ധ്യം മാട്രിക്സ്
സാമാന്യ പശ്ചാത്തലം ആലേഖന കഴിവുകൾ ഉള്ളടക്ക വൈദഗ്ദ്ധ്യം അനുഭവപരിചയം
സാംസ്കാരികവും ഭാഷാപരവുമായ അവബോധം നയ രചനാ കഴിവുകൾ സുരക്ഷിതവും സഹകരണപരവുമായ ഇടങ്ങൾ പങ്കാളിത്തവും സമവായ പ്രക്രിയകളും
ഉൾപ്പെടുത്തലും വൈവിധ്യ ബോധവും എഴുത്ത്, തിരുത്ത് കഴിവുകൾ വരുമാനമുണ്ടാക്കൽ പ്രസ്ഥാന സ്ട്രാറ്റജിയുടെ മുൻ ഘട്ടങ്ങളിൽ
സംഘടനകളുടെ ഭരണം ആശയവിനിമയ കഴിവുകൾ റിസോഴ്സ് അലോക്കേഷൻ ഗ്ലോബൽ അല്ലെങ്കിൽ ലോക്കൽ പോളിസി പ്രവർത്തനങ്ങൾ
വിക്കിമീഡിയയെക്കുറിച്ചുള്ള അറിവ് തന്ത്രപരവും ഘടനാപരവുമായ ചിന്താശേഷി ടീം സഹകരണം