Research:Global South User Survey 2014/Questions/ml
Appearance
ആമുഖം
- 2014 ഗ്ലോബൽ സൗത്ത് ഉപയോക്തൃ സർവ്വെയിൽ പങ്കെടുക്കുന്നതിന് നന്ദി!
- ദയവായി താങ്കളുടെ ചിന്തകൾ ഞങ്ങളുമായി പങ്കുവെക്കൂ. ഏകദേശം 15 മിനിട്ടു മാത്രമേ ഇതിനു വേണ്ടിവരൂ. ഗ്ലോബൽ സൗത്ത് രാഷ്ട്രങ്ങളിൽനിന്നുള്ള ഉപയോക്താക്കളെക്കുറിച്ചും അവരുടെ അനുഭവപരിചയങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വിക്കിപീഡിയയെക്കുറിച്ചും മറ്റു സഹോദരപദ്ധതികളെക്കുറിച്ചും താങ്കൾ നൽകുന്ന വിവരങ്ങൾ വിലയേറിയതാണു്. താങ്കളുടെ സമൂഹത്തിനു് എന്തൊക്കെ വിധത്തിലുള്ള സഹായങ്ങളാണു് ആവശ്യം എന്നു ഞങ്ങൾക്കു മനസ്സിലാവാൻ അതുപകരിക്കും. കൂടാതെ, വിക്കിപദ്ധതികളുടെ നവീകരണത്തിനും ഭാവിപരിപാടികളുടെ ആസൂത്രണത്തിനും അതു് ഉപകരിക്കും.
- നിയമാവലികൾ...
- ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുക വഴി, താങ്കളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നതിന് താങ്കൾ ഞങ്ങൾക്ക് അനുമതി തരുന്നു, പൊതുവായ ഡൊമെയ്‌നിലേക്ക് ഈ പ്രതികരണങ്ങൾ സംഭാവന ചെയ്യുന്നതിന് താങ്കൾ സമ്മതിക്കുകയും ചെയ്യുന്നു. തുറന്ന വിശകലനങ്ങൾക്കും ഗവേഷണത്തിനും പഠനത്തിനുമായി സ്വതന്ത്രമായി പങ്കിടുന്നതിന് താങ്കളുടെ സമ്മതം ഞങ്ങളെ അനുവദിക്കുന്നു. നിയമം ആവശ്യപ്പെടുന്നില്ലെങ്കിൽ, താങ്കളുടെ പേരോ വിലാസമോ ഫോൺ നമ്പറോ ഇമെയിലോ ഞങ്ങൾ എല്ലാവർക്കുമായി പങ്കിടുന്നതല്ല. (താങ്കളുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രത്യേകമായി ആവശ്യപ്പെടുന്ന ചോദ്യങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ താങ്കൾ അത്തരം വിവരങ്ങൾ ചേർക്കുകയുള്ളൂ എന്ന് ഞങ്ങൾ അനുമാനിക്കുന്നു.)
- താങ്കളുടെ പ്രതികരണത്തിന് ഒരിക്കൽക്കൂടി നന്ദി!
ജീവിതസാഹചര്യങ്ങൾ
- താങ്കൾ താമസിക്കുന്ന രാജ്യം?
- അർജന്റീന
- ബംഗ്ലാദേശ്
- ബ്രസീൽ
- ഈജിപ്ത്
- ഇന്ത്യ
- ഇന്തോനേഷ്യ
- ജോർദാൻ
- മെക്സിക്കോ
- ഫിലിപ്പൈൻസ്
- സൗദി അറേബ്യ
- തുർക്കി
- വിയറ്റ്നാം
- മറ്റുള്ളവ (ദയവായി വ്യക്തമാക്കുക):
- താങ്കളുടെ പ്രായം?
- 10–15
- 16–20
- 21–25
- 26–30
- 31–35
- 36–40
- 41–45
- 46–50
- 51–55
- 56–60
- 61–65
- 66–70
- 70-ൽ കൂടുതൽ
- ഉത്തരമില്ല
- താങ്കൾ പൂർത്തീകരിച്ച വിദ്യാഭ്യാസം?
- സ്കൂളിൽ പോയിട്ടില്ല
- എട്ടാം ക്ലാസ്സ്
- ഹൈസ്കൂൾ വരെ, ഡിപ്ലോമ ഇല്ല
- ഹൈസ്കൂൾ, ഡിപ്ലോമയോ സമാനമായതോ (ഉദാ: GED)
- കോളേജിൽ പോയിട്ടുണ്ട്, ബിരുദമില്ല
- ട്രേഡ്/സാങ്കേതിക/വൊക്കേഷണൽ പഠനം
- ബിരുദം
- ബിരുദാനന്തര ബിരുദം
- പ്രൊഫഷണൽ ബിരുദം
- ഡോക്ടറേറ്റ് ബിരുദം
- ഏതൊക്കെ ഭാഷകൾ താങ്കൾക്ക് നന്നായി എഴുതാനും വായിക്കാനും കഴിയും?
- അറബിക്
- ബംഗാളി
- ഇംഗ്ലീഷ്
- ഫ്രഞ്ച്
- ഗുജറാത്തി
- ഹിന്ദി
- ഇന്തോനേഷ്യൻ
- കന്നഡ
- മലയാളം
- മറാത്തി
- നേപ്പാളി
- ഒഡിയ
- പോർച്ചുഗീസ്
- പഞ്ചാബി
- സ്പാനിഷ്
- തഗാലോഗ്
- തമിഴ്
- തെലുഗു
- ടർക്കിഷ്
- വിയറ്റ്നാമീസ്
- മറ്റുള്ളവ (ദയവായി വ്യക്തമാക്കുക):
- താങ്കൾ എന്ത് ചെയ്യുന്നു?
- ശമ്പളത്തിനു ജോലി ചെയ്യുന്നു
- സ്വയം തൊഴിൽ
- ഇപ്പോൾ ജോലി ഇല്ല, തൊഴിൽ അന്വേഷിക്കുന്നു
- ഇപ്പോൾ ജോലി ഇല്ല, തൊഴിൽ തത്കാലം അന്വേഷിക്കുന്നില്ല
- വീട്ടുകാര്യം
- വിദ്യാർത്ഥി
- വീട്ടിൽ താമസിക്കുന്ന സംരക്ഷക(ൻ)
- സൈനികസേവനം
- വിരമിച്ചു
- ജോലി സാദ്ധ്യമല്ല
- ആൺ/പെൺ?
- പുരുഷൻ
- സ്ത്രീ
- പറയാൻ താല്പര്യം ഇല്ല
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
ഇന്റർനെറ്റ് ഉപയോഗം
- ഇന്റർനെറ്റ് ഉപയോഗിക്കാൻ താങ്കൾ എത്ര സമയം ചിലവഴിക്കും?
- മാസത്തിൽ ഒരു മണിക്കൂറിൽ താഴെ
- ആഴ്ചയിൽ ഒരു മണിക്കൂറിൽ താഴെ
- ദിവസം ഒരു മണിക്കൂറിൽ താഴെ
- ദിവസവും 1-2 മണിക്കൂർ
- ദിവസവും 3-5 മണിക്കൂർ
- ദിവസവും 5 മണിക്കൂറിലധികം
- എവിടെയാണ് താങ്കൾ ഇന്റർനെറ്റ് ഏറ്റവും അധികം ഉപയോഗിക്കുന്നത്?
- മൊബൈൽ
- സ്കൂൾ
- ജോലി സ്ഥലം
- വീട്
- പൊതുസ്ഥലങ്ങൾ (ഇന്റർനെറ്റ് കഫേ, വായനശാല തുടങ്ങിയവ)
- സുഹൃത്തിന്റെയടുത്ത്
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
- ഇന്റർനെറ്റ് ഉപയോഗിക്കാൻ താങ്കൾ സാധാരണ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്തൊക്കെയാണ്?
- ഡെസ്ക്ടോപ്പ്
- ലാപ്‌ടോപ്പ്
- ടാബ്‌ലെറ്റ്
- സ്മാർട്ട് ഫോണ്‍
- ഫീച്ചർ ഫോൺ (സ്മാർട്ട് ഫോൺ അല്ലാത്തവ)
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
- താങ്കളുടെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ മുഖ്യലക്ഷ്യം എന്താണ്?
- ഇമെയിൽ
- വാർത്തകൾ
- സോഷ്യൽ നെറ്റ്‌വർക്കിങ്
- ബ്ലോഗിങ്
- തിരച്ചിൽ
- ചാറ്റ്
- കളികൾ
- മറ്റുള്ളവ (ദയവായി വ്യക്തമാക്കുക)
- താങ്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ ഏതൊക്കെയാണ്?
- ഫേസ്ബുക്ക്
- യുട്യൂബ്
- ഗൂഗിൾ
- യാഹൂ
- ബ്ലോഗ് സൈറ്റുകൾ
- വിക്കിപീഡിയ
- ട്വിറ്റർ
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
- ഏറ്റവുമധികം ഉപയോഗിക്കുന്ന അംഗത്വങ്ങൾ എന്തൊക്കെയാണ്?
- ഫേസ്ബുക്ക്
- യുട്യൂബ്
- ഗൂഗിൾ
- എം.എസ്.എൻ.
- യാഹൂ
- ബ്ലോഗ് സൈറ്റുകൾ
- വിക്കിപീഡിയ
- ട്വിറ്റർ
- ഇമെയിൽ അംഗത്വങ്ങൾ
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
- ഇന്റർനെറ്റിന്റെ ഉള്ളടക്കം ഏറ്റവുമധികം ഏത് ഭാഷയിലാണ് താങ്കൾ വായിക്കാറ്?
- അറബിക്
- ബംഗാളി
- ഇംഗ്ലീഷ്
- ഫ്രഞ്ച്
- ഗുജറാത്തി
- ഹിന്ദി
- ഇന്തോനേഷ്യൻ
- കന്നട
- മലയാളം
- മറാത്തി
- നേപ്പാളി
- ഒഡിയ
- പോർച്ചുഗീസ്
- പഞ്ചാബി
- സ്പാനിഷ്
- ടഗാലോഗ്
- തമിഴ്
- തെലുങ്ക്
- തുർക്കിഷ്
- വിയറ്റ്നാമീസ്
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
- ഇന്റർനെറ്റുമായി ബന്ധപ്പെട്ട് താങ്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ്? (ഇന്റർനെറ്റ് ബന്ധപ്പെടൽ, ചെലവ് മുതലായവ)
- ഏതെങ്കിലും പ്രത്യേക വിഷയത്തിലുള്ള വിവരങ്ങളോ ഉള്ളടക്കമോ ഇന്റർനെറ്റിൽ കൂടുതൽ ലഭ്യമാകണമെന്ന് താങ്കൾ ആഗ്രഹിക്കുന്നുണ്ടോ (ഉദാ. ഒരു പ്രത്യേക ഭാഷയിലുള്ള ഉള്ളടക്കങ്ങൾ, ഏതെങ്കിലും പ്രത്യേക വിഷയങ്ങളിലുള്ള ഉള്ളടക്കങ്ങൾ)?
വായന
- താങ്കളുടെ വായനയുടെ പ്രധാന സ്രോതസ്സുകൾ എന്തൊക്കെയാണ്?
- പുസ്‌തകങ്ങൾ
- ഇ-ബുക്സ്
- ബ്ലോഗുകൾ
- ബ്ലോഗിതര വെബ്സൈറ്റുകൾ
- ഇ-പ്രസിദ്ധീകരണങ്ങൾ
- പ്രസിദ്ധീകരണങ്ങൾ
- പത്രങ്ങൾ
- ഞാനത്രയധികം വായിക്കാറില്ല
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
- ശരാശരി ആഴ്ചയിൽ എത്ര മണിക്കൂറുകൾ താങ്കൾ വായനയ്ക്കായി മാറ്റി വെയ്ക്കുന്നുണ്ട്?
- ഒരു മണിക്കൂറിൽ താഴെ
- 1–3 മണിക്കൂർ
- 3-5 മണിക്കൂർ
- 5-10 മണിക്കൂർ
- 10-20 മണിക്കൂർ
- 20-ൽ കൂടുതൽ മണിക്കൂർ
- ഏത് ഭാഷയിലുള്ള വിക്കിപീഡിയ ആണ് താങ്കൾ കൂടുതലായി വായിക്കുന്നത്?
- അറബിക്
- ബംഗാളി
- ഇംഗ്ലീഷ്
- ഫ്രഞ്ച്
- ഗുജറാത്തി
- ഹിന്ദി
- ഇന്തോനേഷ്യൻ
- കന്നഡ
- മലയാളം
- മറാത്തി
- നേപ്പാളി
- ഒഡിയ
- പോർച്ചുഗീസ്
- പഞ്ചാബി
- സ്പാനിഷ്
- ടഗാലോഗ്
- തമിഴ്
- തെലുങ്ക്
- തുർക്കിഷ്
- വിയറ്റ്നാമീസ്
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
- ബാധകമെങ്കിൽ, വിക്കിമീഡിയ ഫൗണ്ടേഷന്റെ മറ്റ് സ്വതന്ത്ര വിജ്ഞാന സൈറ്റുകളിൽ ഏതൊക്കെയാണ് താങ്കൾ വായിക്കുന്നത്?
- വിക്കിഗ്രന്ഥശാല
- വിക്കിചൊല്ലുകൾ
- വിക്കിപാഠശാല
- വിക്കിനിഘണ്ടു
- വിക്കിവാർത്തകൾ
- വിക്കിസർവ്വകലാശാല
- കോമൺസ്
- വിക്കിസ്പീഷീസ്
- വിക്കിയാത്ര
- അവയെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ല
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
- താങ്കൾ എപ്പോഴെങ്കിലും വിക്കിപീഡിയ ഏതെങ്കിലും ഓഫ്‌ലൈൻ ഫോർമാറ്റിൽ ഉപയോഗിച്ചിട്ടുണ്ടോ?
- ഉണ്ട്. ഞാൻ അതു മുമ്പ് ഉപയോഗിച്ചിട്ടുണ്ട്
- ഉണ്ട്. പക്ഷെ എനിക്ക് അത് ആവശ്യമില്ല
- ഇല്ല. പക്ഷേ, ഞാൻ അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്.
- ഇല്ല. ഞാൻ അങ്ങനെ കേട്ടിട്ടുപോലും ഇല്ല.
- എനിക്കത് ലഭ്യമാണ്. പക്ഷേ ഞാൻ ഉപയോഗിക്കാറില്ല
- ഏത് ഓഫ്‌ലൈൻ ഫോർമാറ്റ് ആണ് താങ്കൾ ഉപയോഗിച്ചിട്ടുള്ളത്?
- ഓകാവിക്സ്
- ഒരു ഓഫ്‌ലൈൻ വിക്കിപീഡിയ ആപ്പ്
- വൺ ലാപ്‌ടോപ്പ് പെർ ചൈൽഡ്‌സ് (OLPC) വിക്കിപീഡിയ ആപ്
- XOWA
- ഞാനതെന്റെ കമ്പ്യൂട്ടറിൽ മുൻകൂറായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
- വിക്കിപീഡിയയുടെ ഇനിപ്പറയുന്ന വശങ്ങളെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?
- വായനായോഗ്യത
- വിഷയങ്ങളുടെ വ്യാപ്തി
- വിവരങ്ങളുടെ ആഴം
- വിവരത്തിന്റെ വിശ്വാസ്യത അല്ലെങ്കിൽ വിശ്വാസ്യയോഗ്യത
- രൂപകല്പന (സൈറ്റ് സമ്പർക്കമുഖം)
- വിക്കിപീഡിയ നയങ്ങൾ – സഹായ പേജുകൾ
- മൊത്തത്തിൽ
- താങ്കൾ മറ്റേതെങ്കിലും ഓൺലൈൻ സർവ്വവിജ്ഞാനകോശങ്ങൾ ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, അതിന്റെ പ്രധാന താളിന്റെ കണ്ണി ചേർക്കുക.
- സ്വന്തം വാക്കുകളിൽ വിക്കിപീഡിയയെ താങ്കൾ എങ്ങനെ വിവരിക്കും?
- നിലവിൽ താങ്കൾ എങ്ങനെയാണ് വിക്കിപീഡിയ/വിക്കിമീഡിയ ഉപയോഗിക്കുന്നത്? (ബാധകമായതെല്ലാം തിരഞ്ഞെടുക്കുക)
- എന്റെ സ്കൂൾ അസൈൻമെന്റുകൾക്കുള്ള വിവരങ്ങൾ തിരയുന്നതിന്
- എന്റെ ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരയുന്നതിന്
- തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള വസ്തുതകൾ പരിശോധിക്കുന്നതിന്
- വ്യക്തിപരമായ ജിജ്ഞാസ ശമിപ്പിക്കുന്നതിനുള്ള വിഷയങ്ങൾ വായിക്കുന്നതിന്
- മറ്റുള്ളവ (മറ്റ് എങ്ങിനെയാണ് താങ്കൾ വിക്കിപീഡിയ/വിക്കിമീഡിയ ഉപയോഗിക്കുന്നതെന്ന് വിവരിക്കുക)
- എത്ര ഇടവിട്ടാണ് താങ്കൾ വിക്കിപീഡിയ/വിക്കിമീഡിയ ഉപയോഗിക്കുന്നത്?
- മാസത്തിൽ ഒരു തവണയിൽ താഴെ
- മാസത്തിൽ 1-3 തവണ
- മാസത്തിൽ 4-5 തവണ (ഏകദേശം ആഴ്ചയിൽ ഒരുതവണ)
- ആഴ്ചയിൽ 2-3 തവണ
- ആഴ്ചയിൽ 4-5 തവണ
- ആഴ്ചയിൽ 6-7 തവണ (ഏകദേശം ദിവസത്തിൽ ഒരു തവണ)
- ദിവസത്തിൽ ഒന്നിലധികം തവണ
- വിക്കിപീഡിയയുമായി ബന്ധപ്പെട്ട എന്തെങ്കിലും - അതിന്റെ നയങ്ങളോ ഉള്ളടക്ക വ്യപ്തിയോ - മെച്ചപ്പെടുത്താൻ താങ്കൾ ആഗ്രഹിക്കുകയാണെങ്കിൽ അതേതായിരിക്കും?
സംഭാവന ചെയ്യൽ
- വിക്കിപീഡിയയിലേക്കുള്ള താങ്കൾ ചെയ്യുന്ന സംഭാവനയെ ഏറ്റവും നന്നായി വിശദീകരിക്കുന്നതെന്ത്?
- ഞാൻ പുതിയ ലേഖനങ്ങൾ എഴുതുന്നു.
- നിലവിലുള്ള ലേഖനങ്ങളിലേക്ക് ഉള്ളടക്കം ചേർക്കുന്നു.
- ഫോർമാറ്റിംഗ് പിശകോ അക്ഷരപ്പിശകോ വ്യാകരണപ്പിശകോ മറ്റെന്തെങ്കിലും ചെറിയ ചിട്ടപ്പെടുത്തലുകളോ ലേഖനങ്ങളിൽ നടത്തുന്നു.
- പരിഭാഷാ ജോലികൾ ചെയ്യുന്നു.
- വിക്കിമീഡിയ കോമൺസിലേക്ക് ചിത്രങ്ങളൂം മൾട്ടീമീഡിയ ഉള്ളടക്കങ്ങളും സംഭാവന ചെയ്യുന്നു.
- ലേഖനങ്ങളുമായി ബന്ധപ്പെട്ട വിധ്വംസക പ്രവർത്തനങ്ങളോ പകർപ്പവകാശ ലംഘനങ്ങളോ മറ്റ് പ്രശ്നങ്ങളോ നിരീക്ഷിക്കുന്നു.
- വായനക്കാരുടെ ചോദ്യങ്ങൾക്കും പരാതികൾക്കും മറുപടി നൽകുന്നു.
- സന്നദ്ധപ്രവർത്തകരുടെ ഇടയിൽ ഉണ്ടാവുന്ന തർക്കങ്ങൾ (ഉദാഹരണത്തിന്, മദ്ധ്യസ്ഥത, ആർബിട്രേഷൻ) പരിഹരിക്കുന്നു.
- ഇവന്റുകളോ വർക്ക്‌ഷോപ്പുകളോ മീറ്റപ്പുകളോ വാർഷിക വിക്കിമാനിയ കോൺഫറൻസുകളോ സംഘടിപ്പിക്കുന്നു / സംഘടിപ്പിക്കാൻ സഹായിക്കുന്നു.
- വിക്കിമീഡിയ സമൂഹത്തിന് പുറത്ത്, പൊതുജനങ്ങളെ വിക്കിയുമായി ബന്ധിപ്പിക്കാൻ പ്രവർത്തനങ്ങൾ നടത്തുന്നു.
- ബോട്ടുകളോ ടൂളുകളോ പരിപാലിക്കുന്നത് പോലെയുള്ള സാങ്കേതിക ജോലികൾ ചെയ്യുന്നു.
- ചാപ്റ്റർ വർക്കിൽ പങ്കെടുക്കുന്നു.
- ലേഖനങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കുന്നു.
- നയങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ അല്ലെങ്കിൽ സമാന സമൂഹ പ്രക്രിയകൾ വികസിപ്പിച്ചെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
- മറ്റുള്ളവ (ദയവായി വ്യക്തമാക്കുക):
- ബാധകമെങ്കിൽ, വിക്കിമീഡിയ ഫൗണ്ടേഷന്റെ മറ്റ് സ്വതന്ത്ര വിജ്ഞാന സൈറ്റുകളിൽ ഏതിലൊക്കെയാണ് താങ്കൾ സംഭാവന ചെയ്യുന്നത്?
- വിക്കിഗ്രന്ഥശാല
- വിക്കിചൊല്ലുകൾ
- വിക്കിപാഠശാല
- വിക്കിനിഘണ്ടു
- വിക്കിവാർത്തകൾ
- വിക്കിസർവ്വകലാശാല
- കോമൺസ്
- വിക്കിസ്പീഷീസ്
- വിക്കിയാത്ര
- വിക്കിഡാറ്റ
- മുകളിൽ പറഞ്ഞത് ഒന്നും അല്ല
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
- വിക്കിമീഡിയ സൈറ്റുകൾ തിരുത്തുവാൻ താങ്കൾ എത്ര സമയം ചെലവിടുന്നു?
- മാസത്തിൽ ഒരു മണിക്കൂറിൽ താഴെ
- മാസത്തിൽ 1–3 മണിക്കൂർ
- ആഴ്ചയിൽ 1–3 മണിക്കൂർ
- ദിവസം 1–2 മണിക്കൂർ
- ദിവസം 3-4 മണിക്കൂർ
- ദിവസം 4 മണിക്കൂറിൽ അധികം
- താങ്കളുടെ പ്രധാന വിക്കിയിൽ ഉപയോക്താക്കൾ മറ്റ് ഉപയോക്താക്കളുമായി സംവദിക്കുന്നത് മിക്കപ്പോഴും എങ്ങനെയാണ്?
- പഞ്ചായത്തിൽ
- ലേഖനത്തിന്റെ സംവാദത്താളിൽ
- ഉപയോക്താവിന്റെ സംവാദത്താളിൽ
- പദ്ധതി താളുകളിൽ
- മെയിലിങ് ലിസ്റ്റുകളിൽ
- സോഷ്യൽ മീഡിയയിൽ (ഫേസ്‌ബുക്ക്, ഗൂഗിൾ ഗ്രൂപ്പുകൾ തുടങ്ങിയവ)
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
- ഇനിപ്പറയുന്നവയിൽ ഏതാണ് താങ്കൾ ഉപയോഗിക്കുന്ന ഭാഷക്കും സാങ്കേതികവിദ്യക്കും ബാധകമായത്?
- ഒരു ഓപ്പറേറ്റിംഗ് സിസ്റ്റവും എന്റെ ഭാഷ പിന്തുണയ്ക്കുന്നില്ല
- എന്റെ ഭാഷയ്ക്ക് കീബോർഡ് പിന്തുണയില്ല
- എന്റെ ഭാഷയ്ക്ക് ബ്രൗസർ പിന്തുണയില്ല
- എന്റെ ഭാഷയ്ക്കാവശ്യമുള്ള സങ്കേതികവിദ്യ പിന്തുണയുമായി ബന്ധപ്പെട്ട് എനിക്കൊരു പ്രശ്നവുമില്ല
- മറ്റെന്തെങ്കിലും (ദയവായി വ്യക്തമാക്കുക)
- കൂടുതൽ സംഭാവന ചെയ്യാൻ ഇനിപ്പറയുന്നവയിൽ ഏതൊക്കെ താങ്കളെ സഹായിക്കും?
- എങ്ങനെ തിരുത്താം എന്ന് ആരെങ്കിലും കാണിച്ചു തന്നാൽ
- സംവാദത്താളുകളിലെ എന്റെ ചോദ്യങ്ങൾക്ക് മറുപടികൾ ലഭിക്കുന്നത്
- വിക്കിപീഡിയ നയങ്ങളെയും കമ്യൂണിറ്റി നിയമങ്ങളെയും കുറിച്ചുള്ള സഹായം ലഭിക്കുന്നത്
- മെച്ചപ്പെടുത്തിയ തിരുത്തൽ സമ്പർക്കമുഖം
- മറ്റ് വിക്കിമീഡിയാ പ്രവർത്തകർ എന്റെ സംഭാവനകൾക്ക് നൽകുന്ന സ്വീകാര്യത
- എന്റെ സംഭാവനകൾക്ക് ലഭിക്കുന്ന അംഗീകാരം
- എന്റെ സംഭാവനകൾ നീക്കംചെയ്യപ്പെടില്ല എന്ന ആത്മവിശ്വാസം
- എന്റെ സംഭാവനകളിൽ നിന്ന് മറ്റുള്ളവർക്ക് പ്രയോജനം ഉണ്ടാകുന്നുണ്ടെന്ന അറിവ്
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
- താങ്കളുടെ ഭാഷയിലെ ഒരു ലേഖനത്തിന്റെ പ്രാരംഭപതിപ്പ് സൃഷ്ടിക്കാൻ, മറ്റ് ഭാഷകളിൽ നിന്നുള്ള, നന്നായി എഴുതിയിട്ടുള്ള ലേഖനങ്ങൾ മൊഴിമാറ്റം ചെയ്ത് ഉപയോഗിക്കാറുണ്ടോ?
- ഇടയ്ക്കിടെ
- ചിലപ്പോൾ
- അപൂർവ്വമായി
- ഒരിക്കലും ഇല്ല
- ഇംഗ്ലീഷ് അല്ലാത്ത മറ്റ് ഭാഷകളിൽ താങ്കൾ വിക്കിപീഡിയ തിരുത്തുമ്പോഴുള്ള അനുഭവം വിവരിക്കാമോ? (ഉദാഹരണത്തിന്, തുർക്കിഷ് ഭാഷയിൽ ടൈപ്പുചെയ്യുകയാണെങ്കിൽ താങ്കൾ അഭിമുഖീകരിക്കുന്ന സാധാരണ വെല്ലുവിളികൾ എന്തൊക്കെ?)
- താങ്കൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത് എന്തൊക്കെ ടൂളുകളാണ് (ഉദാഹരണത്തിന്, സ്പെൽ-ചെക്കറുകൾ, ഓട്ടോ-കംപ്ലീറ്റ് ടൂളുകൾ)?
- എന്തുതരത്തിലുള്ള പിന്തുണയാണ് വിക്കിമീഡിയ പ്രസ്ഥാനത്തിൽനിന്ന് താങ്കൾ പ്രതീക്ഷിക്കുന്നത്?
- എന്റെ പ്രദേശത്ത് വിക്കിമീഡിയ ഉപയോക്തൃ ഗ്രൂപ്പ്/ചാപ്റ്റർ രൂപീകരിക്കൽ
- എന്റെ വിക്കിപീഡിയ ചെലവുകൾ തിരികെ നൽകുന്ന ധനസഹായങ്ങൾ
- പുതിയ ആശയങ്ങൾ പരീക്ഷിച്ചുനോക്കാൻ സഹായിക്കുന്നതിന് ധനസഹായങ്ങൾ
- വിക്കിപീഡിയയുമായി ബന്ധപ്പെട്ട പരിപാടികളിൽ സംബന്ധിക്കാൻ സ്കോളർഷിപ്പ്
- എന്റെ സ്കൂളിൽ വിക്കിപീഡിയ വിദ്യാഭ്യാസ പ്രോഗ്രാം നടത്തൽ
- പ്രാദേശിക മ്യൂസിയവുമൊത്ത്/വായനശാലയുമൊത്ത് ഒരു പങ്കാളിത്തം രൂപീകരിക്കൽ
- ഇല്ല, അത്തരത്തിലുള്ള പിന്തുണയൊന്നും എനിക്കാവശ്യമില്ല
- മറ്റെന്തെങ്കിലും (ദയവായി വ്യക്തമാക്കുക)
- വിക്കിപീഡിയ തിരുത്താൻ താങ്കളെ ആദ്യം പ്രചോദിപ്പിച്ചതെന്ത്?
- ഒരു പിശക് എന്റെ ശ്രദ്ധയിൽ പെട്ടു, അത് പരിഹരിക്കാൻ ഞാൻ ആഗ്രഹിച്ചു
- ഒരു വിഷയത്തെ കുറിച്ചുള്ള ലേഖനമില്ലെന്ന് ഞാൻ കണ്ടെത്തി, അതുകൊണ്ട് പുതിയൊരു ലേഖനം ഞാൻ സൃഷ്ടിച്ചു
- ഒരു പുതിയ വൈദഗ്ധ്യം പഠിച്ചെടുക്കാൻ ഞാൻ ആഗ്രഹിച്ചു
- ഇന്റർനെറ്റിലെ സ്വതന്ത്ര വിജ്ഞാനത്തിലേക്ക് സംഭാവന ചെയ്യാൻ ഞാൻ ആഗ്രഹിച്ചു
- എന്റെ ഭാഷയിൽ ഉള്ളടക്കം സംഭാവന ചെയ്യാൻ ഞാൻ ആഗ്രഹിച്ചു
- എന്റെ ഒരു സുഹൃത്തോ സഹപ്രവർത്തകനോ എന്നിൽ താൽപ്പര്യമുണർത്തി
- വിക്കിപീഡിയ തിരുത്തുന്നതിനെ കുറിച്ച് ഞാനൊരു പ്രസംഗം കേട്ടു അല്ലെങ്കിൽ വർക്ക്‌ഷോപ്പിൽ സംബന്ധിച്ചു
- സ്കൂളിലെ/സർവകലാശാലയിലെ ക്ലാസ്സ് അസൈൻമെന്റിന്റെ ഭാഗമായാണ് ഞാൻ തിരുത്തൽ ആരംഭിച്ചത്
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
സോപാധികം
- വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതിയെ കുറിച്ച് താങ്കൾ കേട്ടിട്ടുണ്ടോ?
- ഉണ്ട്, ഞാൻ കേട്ടിട്ടുണ്ട്, അതിൽ പങ്കെടുത്തിട്ടുമുണ്ട്
- ഉണ്ട്, ഞാൻ കേട്ടിട്ടുണ്ട്, പക്ഷേ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചിട്ടില്ല
- ഉണ്ട്, ഞാൻ കേട്ടിട്ടുണ്ട്, എന്നാൽ വിദ്യാഭ്യാസത്തിൽ വിക്കിപീഡിയ ഉപയോഗിക്കരുതെന്ന് ഞാൻ കരുതുന്നു
- ഇല്ല, ഞാൻ കേട്ടിട്ടില്ല, എങ്കിലും നല്ലൊരു ആശയമായി തോന്നുന്നു
- ഇല്ല, ഞാൻ കേട്ടിട്ടില്ല, എന്നാൽ വിദ്യാഭ്യാസത്തിൽ വിക്കിപീഡിയ ഉപയോഗിക്കരുതെന്ന് ഞാൻ കരുതുന്നു
- മൊബൈൽ ഡാറ്റാ നിരക്കുകൾ ആണോ വിക്കിപീഡിയ എടുക്കുന്നതിന് താങ്കൾക്കുള്ള തടസ്സം?
- അതെ
- അല്ല, സൗജന്യ ലഭ്യതയുള്ള ഡേറ്റാ പ്ലാനാണ് എന്റേത്
- അല്ല, വിക്കിപീഡിയ സൗജന്യമായി അനുവദിക്കുന്ന പ്ലാനാണ് എന്റേത്, എന്നാൽ മറ്റ് സൈറ്റുകൾ സന്ദർശിക്കണമെങ്കിൽ നിരക്കുണ്ട്
- താങ്കളുടെ ഡേറ്റാ പ്ലാൻ എന്താണ്?
- പരിധിയില്ലാത്ത ലഭ്യത
- പരിമിതമായ ലഭ്യത (പ്രതിമാസപരിധി എത്ര?)
ബാനർ
- 2014 ഗ്ലോബൽ സൗത്ത് ഉപയോക്തൃ സർവേയിൽ പങ്കെടുക്കുവാൻ [ഇവിടെ ഞെക്കുക]. താങ്കളുടെ അനുഭവങ്ങൾ പങ്കിടുക, വിക്കിപീഡിയ മെച്ചപ്പെടുത്തുക
- ഏത് സമയത്തും താങ്കൾക്ക് സർവേ നിർത്തുകയും പിന്നീട് എപ്പോഴെങ്കിലും അവസാനിപ്പിക്കുകയും ചെയ്യാം, എന്നാൽ ഇപ്പോൾ മാത്രമായിരിക്കും ഈ സന്ദേശം താങ്കൾ കാണുക