ടെക്/വാർത്തകള്‍/2020/32
Appearance
ടെക് ന്യൂസ് പ്രതിവാര സംഗ്രഹങ്ങൾ നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുള്ള സമീപകാല സോഫ്റ്റ്വെയർ മാറ്റങ്ങൾ മനസ്സിലാക്കാന്‍ സഹായിക്കുന്നു. വരിക്കാരായും, സംഭാവനകള്‍ നൽകിയും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും ഇതിന്റെ ഭാഗമാകാവുന്നതാണ്.
| മുമ്പത്തെ | 2020, ആഴ്ച 32 (തിങ്കൾ 03 ഓഗസ്റ്റ് 2020) | അടുത്തത് |
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ടെക് വാർത്തകൾ ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ വിവർത്തനങ്ങൾ ലഭ്യമാണ്.
പ്രശ്നങ്ങൾ
- വിക്കിഡാറ്റ അന്വേഷണ സേവനത്തിലേക്കുള്ള എല്ലാ അന്വേഷണങ്ങളും ജൂലൈ 23 വ്യാഴാഴ്ച 17:50 നും 17:59 (UTC)നും ഇടയിൽ പരാജയപ്പെട്ടു. ചില ചോദ്യങ്ങൾ ഒരു നീണ്ട കാലയളവിൽ പരാജയപ്പെട്ടിരുന്നു. [1]
- കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്റർലാംഗ്വേജ് ലിങ്കുകൾ തെറ്റായ ക്രമത്തിൽ ആയിരുന്നു. രണ്ടാഴ്ച മുമ്പുള്ള ടെക് വാർത്തയിലും ഈ പ്രശ്നം പരാമർശിച്ചിരുന്നു. പ്രശ്നം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. [2]
- ആഗോള ക്രമീകരണങ്ങളിലെ "Use Legacy Vector" ഓപ്ഷനിൽ ഒരു പ്രശ്നമുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഡവലപ്പർമാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. [3]
- വിക്കിബേസ് എക്സ്റ്റൻഷനിലെ ഒരു ബഗ് വിക്കിമീഡിയ കോമൺസിലെ പ്രധാന (പ്രമാണം) നാമമേഖലയിൽ (നെയിംസ്പെയ്സ്) "പേരുമാറ്റത്തിൽനിന്നുള്ള സംരക്ഷണം", "ഉണ്ടാക്കൽ സംരക്ഷണം" തുടങ്ങിയവയെ പ്രവർത്തനരഹിതമാക്കി. പുതിയ സംരക്ഷണങ്ങൾ ചേർക്കാനും നിലവിലുള്ള സംരക്ഷണങ്ങളിൽ മാറ്റംവരുത്താനും (താൾ സൃഷ്ടിക്കലും, തലക്കെട്ട് മാറ്റവും മറ്റും അനുവദിക്കുന്നത്) കഴിഞ്ഞിരുന്നില്ല. ഇത് ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. [4]
ഈ ആഴ്ചയിലെ മാറ്റങ്ങൾ
- വീഡിയോ പ്ലെയർ ലളിതവും ആധുനികവുമായി മാറും. ഈ ആഴ്ചയിൽ നിലവിലെ ബീറ്റ സവിശേഷത മിക്ക വിക്കിപീഡിയ ഇതര വിക്കികളിലും എല്ലാവർക്കുമുള്ള വീഡിയോ പ്ലെയറായി മാറും. പഴയ പ്ലെയറിനെ നീക്കംചെയ്യും. [5]
- ഉപയോക്താക്കളുടെ
global.js,global.cssപേജുകള്‍ ഇപ്പോൾ മൊബൈൽ സൈറ്റിലും ലോഡുചെയ്യപ്പെടും. മൊബൈൽ സ്കിന്നിൽ സ്റ്റൈലുകൾ പ്രയോഗിക്കുന്നത് എങ്ങനെ ഒഴിവാക്കാമെന്ന് ഈ ഡോക്യുമെന്റേഷനിൽ നിങ്ങൾക്ക് വായിക്കാം. [6]
മോണോബുക്ക് സ്കിന്നിൽ, searchGoButtonഎന്ന ഐഡന്റിഫയർ ഇപ്പോൾsearchButtonഎന്നാണ്. ഇത് CSS, JS ഗാഡ്ജെറ്റുകളെ ബാധിച്ചേക്കാം. മൈഗ്രേഷൻ നിർദ്ദേശങ്ങൾ T255953 ൽ കാണാം. ഇത് മുമ്പ് 27-ാമത്തെ ലക്കത്തിൽ ൽ പരാമർശിച്ചിരുന്നു.
ചർച്ചകൾ പതിവായി ആർക്കൈവ് ചെയ്യുന്നതിന് ബോട്ട് ഓപ്പറേറ്റർമാർക്ക് പൈവിക്കിബോട്ട് ഉപയോഗിക്കാം. വലിയ ആർക്കൈവുകൾ തടയാൻ ബോട്ട് counterഉപയോഗിക്കുന്ന രീതി മാറ്റി. [7]
മീഡിയവിക്കിയുടെ പുതിയ പതിപ്പ് 4 ഓഗസ്റ്റ് മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. 5 ഓഗസ്റ്റ് മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. 6 ഓഗസ്റ്റ് ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും (കലണ്ടർ).
ടെക് വാർത്തകള്‍ തയാറാക്കിയത്-ടെക് ന്യൂസ് എഴുത്തുകാർ, പോസ്റ്റുചെയ്തത് bot • സംഭാവന ചെയ്യുക • വിവർത്തനം ചെയ്യുക • സഹായം തേടു • അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക • സബ്സ്ക്രൈബുചെയ്യുക/അൺസബ്സ്ക്രൈബുചെയ്യുക.