ടെക്/വാർത്തകള്‍/2020/34
Appearance
ടെക് ന്യൂസ് പ്രതിവാര സംഗ്രഹങ്ങൾ നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുള്ള സമീപകാല സോഫ്റ്റ്വെയർ മാറ്റങ്ങൾ മനസ്സിലാക്കാന്‍ സഹായിക്കുന്നു. വരിക്കാരായും, സംഭാവനകള്‍ നൽകിയും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും ഇതിന്റെ ഭാഗമാകാവുന്നതാണ്.
മുമ്പത്തെ | 2020, ആഴ്ച 34 (തിങ്കൾ 17 ഓഗസ്റ്റ് 2020) | അടുത്തത് |
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ടെക് വാർത്തകൾ ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ വിവർത്തനങ്ങൾ ലഭ്യമാണ്.
സമീപകാല മാറ്റങ്ങൾ
- മാറ്റം തിരസ്ക്കരിക്കുക (undo) എന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങൾ ഒരു എഡിറ്റ് പഴയപടിയാക്കുകയാണെങ്കിൽ, നിങ്ങളുടെ എഡിറ്റ്
തിരസ്ക്കരിക്കൽ
(undo
) റ്റാഗ് ഉപയോഗിച്ച് അടയാളപ്പെടുത്താറുണ്ട്. മാറ്റം തിരസ്ക്കരിക്കുന്നതിനുമുമ്പ് എഡിറ്റ് വിൻഡോയിൽ നിങ്ങൾ ഒരു മാറ്റവും വരുത്തിയില്ലെങ്കിൽ മാത്രമേ ഇനി ഇത് സംഭവിക്കുകയുള്ളൂ. ഉപയോക്താക്കൾ യഥാർത്ഥത്തിൽ മറ്റെന്തെങ്കിലും ചെയ്യുമ്പോൾ അവ തിരസ്ക്കരിക്കലുകളായി അടയാളപ്പെടുത്തുന്നത് ഒഴിവാക്കാനാണിത്. [1] - പുതിയ OOUI പതിപ്പ് ഇന്റർനെറ്റ് എക്സ്പ്ലോറർ 8-ൽ പ്രവർത്തിക്കില്ല. എന്നുവച്ചാൽ വിക്കികൾ, ഇന്റർനെറ്റ് എക്സ്പ്ലോറർ 8-ൽ വിചിത്രമായി കാണപ്പെടുകയും നന്നായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യാം. ടെക്/വാർത്തകൾ/2020/17ൽ ഇത് റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇതിന് കാരണം വളരെ പഴയ ബ്രൗസറുകളിൽ വിക്കികൾ പ്രവർത്തിക്കുന്നത് മറ്റ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ്. [2]
ഈ ആഴ്ചയിലെ മാറ്റങ്ങൾ
- മീഡിയവിക്കിയുടെ പുതിയ പതിപ്പ് 18 ഓഗസ്റ്റ് മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. 19 ഓഗസ്റ്റ് മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. 20 ഓഗസ്റ്റ് ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും (കലണ്ടർ).
ഭാവിയിലെ മാറ്റങ്ങൾ
- എല്ലാ വിക്കികളിലും സെപ്റ്റംബർ 1 ന് കുറച്ച് മിനിറ്റ് നേരത്തേക്ക് എഡ്റ്റ് ചെയ്യാൻ സാധിക്കില്ല (Read-only). 13:30നും 15:30നും (UTC) ഇടയിൽ ആണ് ഇത് ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ടെക് വാർത്തകളിൽ പ്രസിദ്ധീകരിക്കുകയും അടുത്ത ആഴ്ചയിൽ പ്രാദേശിക വിക്കികളിൽ അറിയിക്കുകയും ചെയ്യും. ഇതൊരു ഓർമ്മപ്പെടുത്തലാണ്. ഈ അറിയിപ്പ് സന്ദേശം വിവർത്തനം ചെയ്യുക വഴി നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാനാകും. [3][4]
ടെക് വാർത്തകള്‍ തയാറാക്കിയത്-ടെക് ന്യൂസ് എഴുത്തുകാർ, പോസ്റ്റുചെയ്തത് bot • സംഭാവന ചെയ്യുക • വിവർത്തനം ചെയ്യുക • സഹായം തേടു • അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക • സബ്സ്ക്രൈബുചെയ്യുക/അൺസബ്സ്ക്രൈബുചെയ്യുക.