ടെക്/വാർത്തകള്‍/2020/37
Appearance
ടെക് ന്യൂസ് പ്രതിവാര സംഗ്രഹങ്ങൾ നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുള്ള സമീപകാല സോഫ്റ്റ്വെയർ മാറ്റങ്ങൾ മനസ്സിലാക്കാന്‍ സഹായിക്കുന്നു. വരിക്കാരായും, സംഭാവനകള്‍ നൽകിയും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും ഇതിന്റെ ഭാഗമാകാവുന്നതാണ്.
മുമ്പത്തെ | 2020, ആഴ്ച 37 (തിങ്കൾ 07 സെപ്റ്റംബർ 2020) | അടുത്തത് |
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ടെക് വാർത്തകൾ ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ വിവർത്തനങ്ങൾ ലഭ്യമാണ്.
ഈ ആഴ്ചയിലെ മാറ്റങ്ങൾ
- സാധാരണയായി, നിലവില്ലാത്ത ഒരു ശീർഷകത്തിലേക്കോ അല്ലെങ്കിൽ ഒരു നാൾപ്പതിപ്പ് മാത്രമുള്ള ഒരു റീഡയറക്റ്റിലേക്കോ മാത്രമേ താളുകളുടെ തലക്കെട്ട് മാറ്റാൻ കഴിയു. എന്നാൽ ഒരു പുതിയ ഉപയോക്തൃ അനുമതി ഒന്നില്‍ കൂടുതല്‍ നാൾപ്പതിപ്പുകള്‍ ഉള്ള റീഡയറക്റ്റുകളിലേക്ക് പേജുകൾ നീക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. [1]
- മീഡിയവിക്കിയുടെ പുതിയ പതിപ്പ് 8 സെപ്റ്റംബർ മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. 9 സെപ്റ്റംബർ മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. 10 സെപ്റ്റംബർ ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും (കലണ്ടർ).
- എല്ലാ മീഡിയവിക്കി API മൊഡ്യൂളുകളും ഇനിമുതൽ
watch
എന്നതിനുപകരംwatchlist
എന്ന് ഉപയോഗിക്കും. ഇത് മുമ്പ് പൊരുത്തപ്പെടുന്നില്ലായിരുന്നു. [2]
ഭാവിയിലെ മാറ്റങ്ങൾ
- വിക്കിപീഡിയ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷൻ ടീം ഭാവിയിൽ പട്രോളിംഗ് ഉപകരണങ്ങളിൽ പ്രവർത്തിച്ചേക്കാം. നിങ്ങൾക്ക് അല്ലെങ്കിൽ പരിചയസമ്പത്ത് കുറഞ്ഞ പട്രോളർമാർക്ക് ഏതെല്ലാം ഉപകരണങ്ങൾ ഉപയോഗപ്രദമാകുമെന്ന് അവരെ അറിയിക്കുന്നത് നന്നായിരിക്കും. Mediawiki.org- ലെ പേജ് കാണുക.
- ഒ.ടി.ആർ.എസ്. പുതിയ പതിപ്പിലേക്ക് അപ്ഡേറ്റുചെയ്യുന്നതാണ്. ഇതിന് ഏകദേശം രണ്ട് ദിവസമെടുക്കും. ഈ ദിവസങ്ങളിൽ ഒ.ടി.ആർ.എസ്. ഏജന്റുമാർക്ക് സിസ്റ്റത്തിലേക്ക് ആക്സസ് ഉണ്ടായിരിക്കില്ല. അപ്ഡേറ്റ് സമയത്ത് വരുന്ന ഇമെയിലുകൾ അപ്ഡേറ്റ് പൂർത്തിയാകുമ്പോൾ കൈമാറുന്നതായിരിക്കും. സെപ്റ്റംബർ 14-ാം തീയതി 08:00 (UTC) ന് ഇത് ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിചിക്കുന്നത്. ഇതിന് മാറ്റം വന്നേക്കാം. [3]
- ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ വിക്കിപീഡിയ ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ പുഷ് അറിയിപ്പുകൾ അയയ്ക്കും. നിങ്ങളുടെ സംവാദ താളിൽ ആരെങ്കിലും സന്ദേശം അയയ്ക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ എഡിറ്റ് പഴയപടിയാക്കപ്പെടുകയോ ചെയ്താൽ അത് അറിയാൻ നിങ്ങളെ ഇത് സഹായിക്കും. ഇത് പ്രവർത്തിക്കാൻ Google Play Services ആവശ്യമാണ്. Google Play Services ഇല്ലാതെ തന്നെ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും, പക്ഷേ പുഷ് അറിയിപ്പുകൾ പ്രവർത്തിക്കില്ല. Android 4.4 ഉപയോക്താക്കൾക്കും, ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുന്നതിന് Google Play Services ആവശ്യമാണ്. [4][5]
- വിക്കിമീഡിയ കോഡ് അവലോകനം GitLabലേക്ക് നീക്കപ്പെടാം. ഇത് വിക്കിമീഡിയ സെർവറുകളിൽ ഹോസ്റ്റുചെയ്യപ്പെടും. നിങ്ങൾക്ക് കൺസൾട്ടേഷൻൽ പങ്കെടുക്കാൻ സാധിക്കും.
- വെക്റ്റർ സ്കിന്നിലെ ഡ്രോപ്പ്ഡൗൺ മെനുകൾ ഒരു
.menu
ക്ലാസ് ഉപയോഗിക്കുന്നു. ഇത് ഭാവിയിൽ പ്രവർത്തിക്കില്ല. സ്ക്രിപ്റ്റുകൾക്ക് ഇതിന് പകരംnav ul
ഉപയോഗിക്കാം..vectorTabs
,.vectorMenu
എന്നിവയും പ്രവർത്തിക്കില്ല. ചില സ്ക്രിപ്റ്റുകൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങൾക്ക് ഇതിനെപ്പറ്റി കൂടുതൽ ഫാബ്രിക്കേറ്ററിൽ വായിക്കുാം.
ടെക് വാർത്തകള്‍ തയാറാക്കിയത്-ടെക് ന്യൂസ് എഴുത്തുകാർ, പോസ്റ്റുചെയ്തത് bot • സംഭാവന ചെയ്യുക • വിവർത്തനം ചെയ്യുക • സഹായം തേടു • അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക • സബ്സ്ക്രൈബുചെയ്യുക/അൺസബ്സ്ക്രൈബുചെയ്യുക.