വിക്കിമീഡിയ ഫൌണ്ടേഷന്‍ രക്ഷാധികാരികളുടെ ഭരണസമിതി

From Meta, a Wikimedia project coordination wiki
Jump to navigation Jump to search
This page is a translated version of the page Wikimedia Foundation Board of Trustees/Overview and the translation is 94% complete.
Outdated translations are marked like this.

വിക്കിമീഡിയ ഫൌണ്ടേഷന്‍
രക്ഷാധികാരികളുടെ ഭരണസമിതി


Idea or report icon (the Noun Project 2384902).svg
Wikimedia Community Logo.svg

നിങ്ങള്‍ക്കറിയാമോ വിക്കിപീഡിയയിൽ ഇഷ്ടപ്പെട്ട ലേഖനം വായിക്കുമ്പോള്‍ ഈ അറിവുകള്‍ നിങ്ങള്‍ക്ക് സൌജന്യമായി നല്‍കാന്‍ ആയിരക്കണക്കിന് ആളുകൾ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്?

വിക്കിപീഡിയ, വിക്കിഡാറ്റ, വിക്കിസോഴ്‌സ് തുടങ്ങിയ മികച്ച പദ്ധതികള്‍ നിർമ്മിക്കുന്നതില്‍ ലോകത്തെമ്പാടും നമ്മെ അമ്പരപ്പിക്കുന്ന ഒരു കൂട്ടം ജനതയുണ്ട്.

വിക്കിമീഡിയ ഫൌണ്ടേഷന്‍ ആണ് ഈ ജോലികള്‍ ചെയ്യാന്‍ അവരെ സഹായിക്കുന്നത്. സാങ്കേതിക ഇൻഫ്രാസ്ട്രക്ചർ, നിയമപരമായ വെല്ലുവിളികൾ, ഉയര്‍ന്നു വരുന്ന വിവിധ പ്രശ്നങ്ങള്‍ എന്നിവ ഇക്കൂട്ടര്‍ കൈകാര്യം ചെയ്യുന്നു.

Wikimedia Foundation logo - vertical.svg

വിക്കിമീഡിയ ഫൌണ്ടേഷന്‍റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ വിക്കിമീഡിയ ഫൌണ്ടേഷന് ഒരു ബോർഡ് ഓഫ് ട്രസ്റ്റിയുണ്ട്. ട്രസ്റ്റികളെ കൂട്ടായ പ്രക്രിയകളിലൂടെയും അല്ലാതെ ബോര്‍ഡ് നേരിട്ടും തിരഞ്ഞെടുക്കുന്നു.

ബോർഡിൽ പതിനാറ് സീറ്റുകളുണ്ട്:
ബോർഡിൽ പതിനാറ് സീറ്റുകളുണ്ട്:
ബോർഡ് തിരഞ്ഞെടുത്ത 7 സീറ്റുകൾ,
ഒരു സ്ഥാപക സീറ്റ്.

16 people icon.svg

ഓരോ ട്രസ്റ്റിയുടെയും കാലാവധി മൂന്ന് വര്‍ഷമാണ്‌.


Global search icon (the Noun Project 1238421).svg
Voting icon (the Noun Project 2536419).svg

ആഗോള പരിശോധനയിലൂടെയാണ് ബോർഡ് ട്രസ്റ്റികളെ തിരഞ്ഞെടുക്കുന്നത്. ബോർഡ് ഓഫ് ട്രസ്റ്റീസും സ്ഥാനാർത്ഥികളും പരസ്പരം യോജിക്കുന്നതില്‍ സംതൃപ്തരായാൽ അവർ ബോര്‍ഡില്‍ ചേരുന്നു.

വിക്കിമീഡിയ സമൂഹത്തിന് കമ്മ്യൂണിറ്റി ട്രസ്റ്റിമാർക്ക് വോട്ടുചെയ്യാൻ അവസരമുണ്ട്. ഒരു ടീമെന്ന നിലയിൽ ബോർഡിന്റെ പ്രാതിനിധ്യം, വൈവിധ്യം, വൈദഗ്ദ്ധ്യം തുടങ്ങിയവ മെച്ചപ്പെടുത്താനുള്ള അവസരമാണിത്.


ട്രസ്റ്റികൾ പ്രതിവർഷം 150 മണിക്കൂറോളം അവരുടെ ജോലികൾക്കായി സമർപ്പിക്കുന്നു. അവർ ബോർഡിന്റെ ഏതെങ്കിലും ഒരു കമ്മിറ്റിയിലെങ്കിലും സേവനമനുഷ്ഠിക്കുന്നു. ഈ കമ്മിറ്റികളിൽ ബോർഡ് ഭരണം, ഓഡിറ്റ്, മാനവ വിഭവശേഷി, ഉൽ‌പ്പന്നം, പ്രത്യേക പദ്ധതികൾ, കമ്മ്യൂണിറ്റി അഫയേഴ്സ് എന്നിവ ഉൾപ്പെടുന്നു. Directors icon (the Noun Project 3156284).svg

മീറ്റിംഗ് മിനിറ്റ്സ് ഫൌണ്ടേഷന്‍ വിക്കിയുടെ പൊതുവായി ലഭ്യമാകുന്ന മീറ്റിംഗ് പേജിലോ കമ്മിറ്റികളുടെ പേജുകളിലോ പോസ്റ്റുചെയ്യും.

Info icon (the Noun Project 2397884).svg ബോർഡ് ഓഫ് ട്രസ്റ്റികളെക്കുറിച്ചും എങ്ങനെ ബോർഡിൽ ചേരാം എന്നതിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ഈ പേജിൽ നിന്ന് കഴിയും.