ഉപയോഗനിബന്ധനകളുടെ സംഗ്രഹം

From Meta, a Wikimedia project coordination wiki
Jump to navigation Jump to search
This page is a translated version of the page Terms of use-Summary and the translation is 89% complete.
ഉപയോഗനിബന്ധനകൾ
Wikimedia-logo.svg
ഇത് ഉപയോഗനിബന്ധനകളുടെ മനുഷ്യർക്ക് വായിക്കാവുന്ന സംഗ്രഹമാണ്. To read the full terms, click here.
നിരാകരണം: ഈ സംഗ്രഹം ഉപയോഗനിബന്ധനകളുടെയോ നിയമപ്രമാണത്തിന്റെയോ ഭാഗമല്ല. ലളിതമായി പറഞ്ഞാൽ നിബന്ധനകൾ പൂർണ്ണരൂപത്തിൽ മനസ്സിലാക്കുന്നതിനുള്ള ഒരു കൈസഹായം മാത്രമാണിത്. ഇത് ഞങ്ങളുടെ ഉപയോഗനിബന്ധനകളുടെ നിയമ-ഭാഷയുടെ ഉപയോക്തൃ-സുഹൃദ് സമ്പർക്കമുഖമായി ഇതിനെ കരുതുക.

ഞങ്ങളുടെ ദൗത്യം:

 • ലോകമെമ്പാടുമുള്ള ആൾക്കാരെ വിദ്യാഭ്യാസോദ്ദേശത്തോടെയുള്ള ഉള്ളടക്കം ശേഖരിക്കാനും വികസിപ്പിക്കാനും ഒപ്പം അത് സ്വതന്ത്രമായ ഒരു അനുമതിയിലോ അല്ലെങ്കിൽ പൊതുസഞ്ചയത്തിലോ പ്രസിദ്ധീകരിക്കാൻ ശക്തവും പ്രാപ്തവുമാക്കുക.
 • ഈ ഉള്ളടക്കം ആഗോളതലത്തിൽ ഫലപ്രദമായി സൗജന്യമായി വ്യാപിപ്പിക്കുക.

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

 • ഞങ്ങളുടെ ലേഖനങ്ങളും മറ്റു പ്രമാണങ്ങളും സൗജന്യമായി വായിക്കുകയും അച്ചടിക്കുകയും ചെയ്യാം.
 • ഞങ്ങളുടെ ലേഖനങ്ങളും മറ്റു പ്രമാണങ്ങളും സ്വതന്ത്ര ഓപ്പൺ അനുമതികളിൽ വിതരണം ചെയ്യുകയും പുനരുപയോഗിക്കുകയും ചെയ്യാം.
 • ഞങ്ങളുടെ വിവിധ സൈറ്റുകളിൽ അഥവാ പദ്ധതികളിൽ സംഭാവന ചെയ്യുകയും തിരുത്തുകയും ചെയ്യാം.

പക്ഷേ താഴെപ്പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണം:

 • ഉത്തരവാദിത്തം- താങ്കളുടെ തിരുത്തലുകളുടെ ഉത്തരവാദിത്തം താങ്കളുടേതു തന്നെയാണ് (ഞങ്ങൾ താങ്കൾ നൽകുന്ന ഉള്ളടക്കം ഹോസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്).
 • മര്യാദ - മര്യാദയുള്ള അന്തരീക്ഷം പരിപാലിക്കുകയും മറ്റ് ഉപയോക്താക്കളെ അധിക്ഷേപിക്കാതിരിക്കുകയും ചെയ്യുക.
 • നിയമങ്ങൾ പാലിക്കുക - പകർപ്പവകാശമോ മറ്റു നിയമങ്ങളോ ലംഘിക്കരുത്.
 • ഹാനി വരുത്തരുത് - ഞങ്ങളുടെ സാങ്കേതിക ഘടനയ്ക്ക് താങ്കൾ ഹാനി വരുത്തരുത്.
 • ഉപയോഗനിബന്ധനകളും നയങ്ങളും - ഞങ്ങളുടെ സൈറ്റുകൾ സന്ദർശിക്കുമ്പോൾ അല്ലെങ്കിൽ ഞങ്ങളുടെ സമൂഹത്തിന്റെ ഭാഗമാകുമ്പോൾ താഴെക്കൊടുത്തിരിക്കുന്ന ഉപയോഗനിബന്ധനകളും സമൂഹം പരിപാലിക്കുന്ന ബാധകമായ നയങ്ങളും പിൻതുടരേണ്ടതാണ്.

ഇത് അറിഞ്ഞിരിക്കണം:

 • താങ്കളുടെ സംഭാവനകൾ സ്വതന്ത്രമായി അനുമതി നൽകിയിരിക്കണം - ഞങ്ങളുടെ സൈറ്റുകളിൽ അഥവാ പദ്ധതികളിൽ താങ്കൾ ചെയ്യുന്ന സംഭാവനകളും തിരുത്തലുകളും നിർബന്ധമായും സ്വതന്ത്ര ഓപ്പൺ അനുമതിയിൽ ആയിരിക്കണം (അത് പൊതുസഞ്ചയത്തിൽ അല്ലെങ്കിൽ)
 • വിദഗ്ദ്ധോപദേശമല്ല - ലേഖനങ്ങളിലേയും മറ്റ് പദ്ധതികളിലേയും ഉള്ളടക്കം വിവരദായക ഉദ്ദേശം മാത്രം ഉള്ളവയാണ്, അവ വിദഗ്ദ്ധോപദേശമല്ല.