User:Max Klemm (WMDE)/ FileImporter Announcement/ml

From Meta, a Wikimedia project coordination wiki
This page is a translated version of the page User:Max Klemm (WMDE)/ FileImporter Announcement and the translation is 100% complete.

Hi all, thanks a lot for your help.The announcement for all Wikis is planned for Monday, August 3, 2020. The translation should be done by Friday, July 31, 2020. Thanks again! --For the Technical Wishes Team:Max Klemm (WMDE) (talk) 11:15, 1 July 2020 (UTC)

Message for translation

Technical Wishes: FileExporter and FileImporter become default features on all Wikis

ഫയൽ എക്സ്പോർട്ടറും ഫയൽഇംപോർട്ടറും 2020 ഓഗസ്റ്റ് 7 വരെ എല്ലാ വിക്കികളിലും സ്ഥിര സവിശേഷതകളായി മാറും. പ്രാദേശിക വിക്കികളിൽ നിന്നും ഫയലുകള്‍ അവയുടെ വിവരങ്ങള്‍ക്ക് (വിവരണം, ഉറവിടം, തീയതി, രചയിതാവ്, നാള്‍വഴി) കേടുവരാതെ വിക്കിമീഡിയ കോമൺസിലേക്ക് എളുപ്പത്തിൽ നീക്കുന്നതില്‍ ഉപയോക്താക്കളെ സഹായിക്കാൻ വേണ്ടിയാണ് അവ ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ, ഈ ഫയല്‍നീക്കം അവയുടെ നാള്‍വഴികളില്‍ രേഖപ്പെടുത്തുകയും ചെയ്യും.

ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ഘട്ടം 1:നിങ്ങൾ യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താവാണെങ്കിൽ, പ്രാദേശിക ഫയൽ പേജിൽ എന്ന ഒരു ലിങ്ക് കാണാന്‍ സാധിക്കും.

ഘട്ടം 2: ഈ ലിങ്കിൽ ക്ലിക്കുചെയ്യുമ്പോൾ, ഫയൽ വിക്കിമീഡിയ കോമൺസിലേക്ക് നീക്കാൻ ഉതകുന്നതാണോ എന്ന് ഫയൽഇംപോർട്ടർ പരിശോധിക്കുന്നു. ഓരോ പ്രാദേശിക വിക്കിസമൂഹവും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അവയുടെ കോൺഫിഗറേഷൻ ഫയലിനെ‍‍ അടിസ്ഥാനമാക്കിയാണ് ഈ പരിശോധനകൾ നടത്തുന്നത്.

ഘട്ടം 3:ഫയൽ വിക്കിമീഡിയ കോമൺസുമായി പൊരുത്തപ്പെടുന്നതാണെങ്കിൽ, നിങ്ങള്‍ ഒരു ഇംപോര്‍ട്ട് പേജിലേക്ക് എടുക്കപ്പെടുകയും, അതിൽ നിങ്ങൾക്ക് ഫയലിനെക്കുറിച്ചുള്ള വിവരങ്ങൾ (ഉദാ:വിവരണം) ചേർക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ സാധിക്കും. ഇംപോര്‍ട്ട് ഫോമിലെ അനുബന്ധ ചെക്ക് ബോക്സിൽ ക്ലിക്കുചെയ്തുകൊണ്ട് പ്രാദേശിക വിക്കിയിലെ ഫയലിലേക്ക് 'Now Commons' ഫലകം ചേർക്കാനും സാധിക്കും. എന്ന ചെക്ക്ബോക്സില്‍ ക്ലിക്കുചെയ്താല്‍ കാര്യനിര്‍വാഹകര്‍ക്ക് പ്രാദേശിക വിക്കിയിൽ നിന്ന് ഫയൽ നിക്കംചെയ്യാന്‍ കഴിയും. പേജിന്റെ അവസാനമുള്ള ബട്ടണിൽ ക്ലിക്കുചെയ്യുന്നതിലൂടെ, ഫയൽ വിക്കിമീഡിയ കോമൺസിലേക്ക് ഇംപോര്‍ട്ട് ചെയ്യപ്പെടുന്നു.

ഫയൽഇംപോർട്ടർ എക്സ്ടന്‍ഷനെ കുറിച്ചോ സാങ്കേതിക ആശംസകൾ പ്രോജക്റ്റിനെ കുറിച്ചോ കൂടുതലറിയുന്നതാനായി, അനുബന്ധ ലിങ്കുകൾ പിന്തുടരുക. --'സാങ്കേതിക ആശംസകൾ' ടീമിനായി:Max Klemm (WMDE) (talk) 11:15, 1 July 2020 (UTC)