ടെക്/വാർത്തകള്‍/2020/39
Jump to navigation
Jump to search
ടെക് ന്യൂസ് പ്രതിവാര സംഗ്രഹങ്ങൾ നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുള്ള സമീപകാല സോഫ്റ്റ്വെയർ മാറ്റങ്ങൾ മനസ്സിലാക്കാന്‍ സഹായിക്കുന്നു. വരിക്കാരായും, സംഭാവനകള്‍ നൽകിയും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും ഇതിന്റെ ഭാഗമാകാവുന്നതാണ്.
മുമ്പത്തെ | 2020, ആഴ്ച 39 (തിങ്കൾ 21 സെപ്റ്റംബർ 2020) | അടുത്തത് |
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ടെക് വാർത്തകൾ ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ വിവർത്തനങ്ങൾ ലഭ്യമാണ്.
സമീപകാല മാറ്റങ്ങൾ
- പഴയപടിയാക്കിയ എഡിറ്റുകൾക്കായി ഒരു പുതിയ ടാഗ് ഉണ്ട്. പേജിന്റെ പഴയ പതിപ്പിലേക്ക് തിരസ്കരിച്ചതോ (undo) റോൾബാക്ക് ചെയ്തതോ സ്വമേധയാ തിരസ്കരിച്ചതോ (manual revert) ആയ എഡിറ്റുകൾ ഇത് കാണിക്കുന്നു. [1][2]
ഈ ആഴ്ചയിലെ മാറ്റങ്ങൾ
- വിക്കിയിൽ ഒരു നിശ്ചിത കാലയളവിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നവയുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് മിനിറ്റിലുള്ള എഡിറ്റുകളുടെ എണ്ണം അല്ലെങ്കിൽ ഒരു ദിവസം നിങ്ങൾ ഇമെയിൽ ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം തുടങ്ങിയവ ആകാം. ചില ഉപയോക്തൃ അവകാശങ്ങളെ ഇവ ബാധിച്ചേക്കില്ല. പരിധി നിങ്ങളെ ബാധിക്കുന്നില്ലെങ്കിലും നിങ്ങൾക്ക് ഉടൻ തന്നെ അത് കാണാൻ സാധിക്കും. [3]
മീഡിയവിക്കിയുടെ പുതിയ പതിപ്പ് 22 സെപ്റ്റംബർ മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. 23 സെപ്റ്റംബർ മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. 24 സെപ്റ്റംബർ ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും (കലണ്ടർ).
ടെക് വാർത്തകള്‍ തയാറാക്കിയത്-ടെക് ന്യൂസ് എഴുത്തുകാർ, പോസ്റ്റുചെയ്തത് bot • സംഭാവന ചെയ്യുക • വിവർത്തനം ചെയ്യുക • സഹായം തേടു • അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക • സബ്സ്ക്രൈബുചെയ്യുക/അൺസബ്സ്ക്രൈബുചെയ്യുക.