ടെക്/വാർത്തകൾ/2022/33
മുമ്പത്തെ | 2022, ആഴ്ച 33 (തിങ്കൾ 15 ഓഗസ്റ്റ് 2022) | അടുത്തത് |
ടെക് ന്യൂസ്: 2022-33
വിക്കിമീഡിയ സാങ്കേതിക സമൂഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ സാങ്കേതിക വാർത്തകൾ. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളോട് പറയുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കുകയില്ല. പരിഭാഷകൾ ലഭ്യമാണ്.
സമീപകാല മാറ്റങ്ങൾ
- പേർഷ്യൻ (ഫാർസി) വിക്കിപീഡിയ സമൂഹം 2021 ഒക്ടോബർ മുതൽ 2022 ഏപ്രിൽ വരെ IP എഡിറ്റിംഗ് തടയാൻ തീരുമാനിച്ചു. വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രൊഡക്റ്റ് അനലിറ്റിക്സ് ടീം ഈ മാറ്റത്തിന്റെ ആഘാതം ട്രാക്ക് ചെയ്തു. ഒരു ഇംപാക്ട് റിപ്പോർട്ട് ഇപ്പോൾ ലഭ്യമാണ്.
ഈ ആഴ്ചയിലെ മാറ്റങ്ങൾ
- മീഡിയവിക്കിയുടെ പുതിയ പതിപ്പ് 16 ഓഗസ്റ്റ് മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. 17 ഓഗസ്റ്റ് മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. 18 ഓഗസ്റ്റ് ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും (കലണ്ടർ).
- Some wikis will be in read-only for a few minutes because of a switch of their main database. It will be performed on 16 ഓഗസ്റ്റ് at 07:00 UTC (targeted wikis) and on 18 ഓഗസ്റ്റ് at 7:00 UTC (targeted wikis).
ചില വിക്കികൾ അവയുടെ പ്രധാന ഡാറ്റാബേസ് മാറുന്നതിനാൽ ഏതാനും മിനിറ്റുകളിലേക്ക് വായിക്കാൻ മാത്രം (read-only) ആയിരിക്കും. ഇത് 16 ഓഗസ്റ്റ്-ന് 07:00 UTC-യിൽ (ലക്ഷ്യമാക്കിയ വിക്കികൾ) കൂടാതെ 18 ഓഗസ്റ്റ്-ന് 7:00 UTC-യിൽ (ലക്ഷ്യമാക്കിയ വിക്കികൾ) എന്നീ സമയങ്ങളിൽ ആയിരിക്കും നടത്തുക.
- The Realtime Preview will be available as a Beta Feature on wikis in Group 1. This feature was built in order to fulfill one of the Community Wishlist Survey proposals.
തൽസമയ പ്രിവ്യൂ ഒരു ബീറ്റ ഫീച്ചറായി വിക്കികളിൽ ഗ്രൂപ്പ് 1-ൽ ലഭ്യമാകും. കമ്മ്യൂണിറ്റി വിഷ്ലിസ്റ്റ് സർവേ നിർദ്ദേശങ്ങളിലൊന്ന് നിറവേറ്റുന്നതിനാണ് ഈ ഫീച്ചർ നിർമ്മിച്ചിരിക്കുന്നത്.
ഭാവിയിലെ മാറ്റങ്ങൾ
- "ഡിസ്കഷൻ-ടൂൾസ്"-നുള്ള ബീറ്റ ഫീച്ചർ ഓഗസ്റ്റ് മാസം ഉടനീളെ അപ്ഡേറ്റ് ചെയ്യും. ചർച്ചകൾ വ്യത്യസ്തമായി കാണപ്പെടും. നിർദ്ദേശിച്ച ചില മാറ്റങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. [1][2][3]
ടെക് വാർത്തകള്‍ തയാറാക്കിയത്-ടെക് ന്യൂസ് എഴുത്തുകാർ, പോസ്റ്റുചെയ്തത് bot • സംഭാവന ചെയ്യുക • വിവർത്തനം ചെയ്യുക • സഹായം തേടു • അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക • സബ്സ്ക്രൈബുചെയ്യുക/അൺസബ്സ്ക്രൈബുചെയ്യുക.