ടെക്/വാർത്തകള്‍/2020/44
Appearance
Outdated translations are marked like this.
ടെക് ന്യൂസ് പ്രതിവാര സംഗ്രഹങ്ങൾ നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുള്ള സമീപകാല സോഫ്റ്റ്വെയർ മാറ്റങ്ങൾ മനസ്സിലാക്കാന്‍ സഹായിക്കുന്നു. വരിക്കാരായും, സംഭാവനകള്‍ നൽകിയും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും ഇതിന്റെ ഭാഗമാകാവുന്നതാണ്.
മുമ്പത്തെ | 2020, ആഴ്ച 44 (തിങ്കൾ 26 ഒക്ടോബർ 2020) | അടുത്തത് |
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ടെക് വാർത്തകൾ ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ വിവർത്തനങ്ങൾ ലഭ്യമാണ്.
പ്രശ്നങ്ങൾ
- 27 ഒക്ടോബർ ഏകദേശം 14:00ന് (UTC) നിങ്ങൾക്ക് വിക്കികൾ വായിക്കാൻ കഴിയും എന്നാൽ ഒരു മണിക്കൂർ വരെ എഡിറ്റുചെയ്യാൻ കഴിയില്ല. ഇത് ഒരു മണിക്കൂര്‍ പോലും ഉണ്ടാകില്ല. [1]
- കഴിഞ്ഞ ആഴ്ച, മൊബൈൽ വാച്ച് ലിസ്റ്റുകളിലും സമീപകാല മാറ്റങ്ങളിലും "മാറ്റങ്ങൾ" എന്ന ലിങ്കുകൾ വ്യത്യാസങ്ങൾക്ക് പകരം പേജ് നാൾപ്പതിപ്പിലേക്ക് ലിങ്കുചെയ്തിരുന്നു. ഇത് ഇപ്പോൾ പരിഹരിച്ചു. [2]
ഈ ആഴ്ചയിലെ മാറ്റങ്ങൾ
- ഈ ആഴ്ച പുതിയ മീഡിയവിക്കി പതിപ്പുകളൊന്നുമില്ല.
ഭാവിയിലെ മാറ്റങ്ങൾ
- 2018 ൽ ഇന്റർഫേസ് അഡ്മിനിസ്ട്രേറ്റർ എന്ന ഉപയോക്തൃ ഗ്രൂപ്പ് അവതരിപ്പിച്ചതുമുതൽ, അഡ്മിനിസ്ട്രേറ്റർമാർക്ക് CSS/JS പേജുകളുടെ ഇല്ലാതാക്കിയ ചരിത്രം കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അവർക്ക് കഴിയും. [3]
- ചേഞ്ച് ടാഗുകൾ എന്നതിൽ ഒരു പ്രശ്നമുണ്ടായിരുന്നു. തിരസ്കരിച്ച എഡിറ്റിന് ശേഷം നേരിട്ട് ലരുന്ന പേജ്-സംരക്ഷണ മാറ്റങ്ങൾ പോലുള്ള പേജ് പ്രവർത്തനങ്ങൾക്ക് സോഫ്റ്റ്വെയർ "Reverted" ടാഗ് ഉപയോഗിക്കുമായിരുന്നു. പുതിയ എഡിറ്റുകളില്‍ ഇത് ഇപ്പോൾ പരിഹരിച്ചുട്ടുണ്ട്. [4]
- Reply tool നവംബറിൽ മിക്ക വിക്കിപീഡിയകളിലും ഒരു ഓപ്റ്റ്-ഇൻ ബീറ്റ സവിശേഷത ആയി വരുന്നതായിരിക്കും. കുറിപ്പ്: തീയതി തീരുമാനിച്ചുകഴിഞ്ഞാൽ മറ്റൊരു പ്രഖ്യാപനം നടത്തുന്നതായിരിക്കും. [5]
ടെക് വാർത്തകള്‍ തയാറാക്കിയത്-ടെക് ന്യൂസ് എഴുത്തുകാർ, പോസ്റ്റുചെയ്തത് bot • സംഭാവന ചെയ്യുക • വിവർത്തനം ചെയ്യുക • സഹായം തേടു • അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക • സബ്സ്ക്രൈബുചെയ്യുക/അൺസബ്സ്ക്രൈബുചെയ്യുക.