വിക്കിമീഡിയ ബ്ലോഗ്/ഡ്രാഫ്റ്റുകൾ/സിനെഞ്ജോംഗോ ഹൈ സ്കൂൾ സൗത്ത് ആഫ്രിക്കയിലെ 12A വിദ്യാർഥികളിൽ നിന്നുള്ള തുറന്ന കത്ത്
ഈ താൾ കരടുരൂപത്തിലാണു് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംവാദ താളിൽ ലഭ്യമായേക്കാം. വിവർത്തന അഡ്മിനുകൾ: സാധാരണയായി, വിവർത്തനത്തിനായി ഡ്രാഫ്റ്റുകൾ രേഖപ്പെടുത്താറില്ല. |
Title
വിക്കിപീഡിയയുടെ സൗജന്യ ലഭ്യതക്കുള്ള ഒരു തുറന്ന കത്ത്
വിക്കിപീഡിയയുടെ ലഭ്യത മൊബൈലിൽ സൗജന്യമായി ലഭിക്കാൻ സെൽഫോൺ കരിയറുകളിലൂടെയുള്ള ഡാറ്റാ ചാർജുകൾ എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് നവംബർ 2012 ൽ സിനെഞ്ജോംഗോ ഹൈസ്കൂളിലെ വിദ്യാർഥികൾ ഫേസ്‌ബുക്കിലൂടെ ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ഇതിലൂടെ അവരുടെ ഹോംവർക്കുകൾ അവർക്ക് ചെയ്യാൻ സൗജന്യമായി ലഭിക്കും എന്നതായിരുന്നു പ്രധാന കാരണം. മെയ് 2013 ൽ അവരുടെ ഈ തുറന്ന കത്ത് ക്യാമറയുടെ മുൻപിൽ വായിക്കാൻ ഫിലിം നിർമ്മാതാവായ ചാർലീനും ഞാനും ആവശ്യപ്പെട്ടു. താഴെക്കാണുന്നതാണ് ആ വീഡിയോ.
വിക്കിപീഡിയയിലൂടെ ലഭിക്കുന്ന സൗജന്യമായ വിവരങ്ങൾ ലഭിക്കുന്നതിനുള്ള മൊബൈൽ ഡാറ്റാ പണച്ചിലവ് ലക്ഷക്കണക്കിനാളുടെ ഒരു പ്രശ്നമാണ്. ഈ വിദ്യാർഥികൾ അവരുടെ രാജ്യത്തുള്ള സെൽഫോൺ ദാതാക്കൾ വിക്കിപീഡിയ സീറോക്ക് വേണ്ടി ചേരണമെന്നാണ് അഭ്യർത്ഥിക്കുന്നത്. വിക്കിപീഡിയ സീറോ മൊബൈൽ വഴി സൗജന്യമായി വിക്കിപീഡിയ കാണുവാനുള്ള വിക്കിമീഡിയ ഫൗണ്ടേഷനും സെൽഫോൺ ദാതാക്കളുമായുള്ള ഒരു പാർട്ണർ പ്രോഗ്രാമാണ്.
ഈ ക്ലാസിനെക്കുറിച്ചുള്ള നീളമുള്ള ഡോക്യുമെന്ററി അത് റെഡിയാകുന്ന സമയത്ത് തന്നെ ഞങ്ങൾ ഷെയർ ചെയ്യുന്നതായിരിക്കും. ഞങ്ങൾ ഈ നീളമുള്ള ഡോക്യുമെന്ററി എഡിറ്റ് സമയത്ത് , ഞങ്ങൾ നോക്കുന്നത് :
1.)ഈ വീഡിയോയിൽ ഞങ്ങളുടെ കൂടെ വലിയ ഡോക്യുമെന്ററി ഉണ്ടാക്കുന്നതിൽ സഹായിക്കാനായി, ക്യാപ്ഷനുകൾ തർജ്ജമ ചെയ്യാനായി കുറച്ച് നല്ല സ്കില്ലുകൾ ഉള്ള A few skilled വൊളണ്ടിയർമാർ. ഇപ്പോൾ ആകെ There are currently 11 ഔദ്യോഗിക ഭാഷകൾ ദക്ഷിണ ആഫ്രിക്കയിൽ ഉണ്ട്. ഈ ഭാഷകളിൽ എല്ലാം ക്യാപ്ഷനുകൾ ഉണ്ടാക്കാൻ ഞങ്ങൾ സന്നദ്ധപ്രവർത്തകർ വേണം. ഇത് മൂലം ഞങ്ങൾക്ക് എല്ലാ ഭാഷകളിലും ഇത് നിർമ്മിക്കാൻ സാധിക്കും.
2.) ചില ടൈറ്റിലുകൾ, മാപുകൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവ ആനിമേറ്റ് ചെയ്യുന്നതിനായി ഒരു മോഷൻ ഗ്രാഫിക്സ് അല്ലെങ്കിൽ ഒരു ഡിജിറ്റർ ആർടിസ്റ്റ് . നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ എനിക്ക് ഇമെയിൽ അയക്കാൻ മടിക്കണ്ട. എന്റെ ഇമെയിൽ വിലാസം vgrigaswikimedia.org ആണ്. എന്റെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ സംവാദപേജിലോ കുറിപ്പിടാനും മറക്കണ്ട. User:Vgrigas.
3.) നിങ്ങൾ ഈ വിദ്യാർഥികൾക്കൊപ്പമാണെങ്കിൽ, ഈ വീഡിയോ ദയവായി ഷെയർ ചെയ്താലും.
വിക്ടർ ഗ്രിഗാസ്
വിഷ്വൽ കഥപറച്ചിലുകാരൻ, വിക്കിമീഡിയ ഫൗണ്ടേഷൻ.