Fundraising 2011/Problems donating/ml

From Meta, a Wikimedia project coordination wiki
Translation instructions
  • For pages marked "Missing" or "In progress", click the page title and start translating. When you are done, click "edit status" and change the status to proofreading.
  • For pages marked "Needs updating", compare the page to the source page and update the translation accordingly. When you are done, click "edit status" and change the status to proofreading.
  • It is important to have someone else proofread the translated page! If you have proofread a page and it is ready for publication, click "edit status" and change that page's status to ready.
  • If you are changing something that has already been published, change its status back to ready for it to be published again.

If you have any questions or feedback regarding the translation process, please post them here. Translation FAQ

താങ്കളുടെ സംഭാവന സംബന്ധമായി എന്തെങ്കിലും പ്രശ്നമോ, മറ്റെന്തെങ്കിലും ചോദിയ്ക്കാനോ ഉണ്ടെങ്കിൽ ദയവായി താഴെക്കൊടുത്തിരിക്കുന്ന "പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ" അവലോകനം ചെയ്യുക. എന്നിട്ടും താങ്കളുടെ ഇടപാടിനെക്കുറിച്ച് എന്തെങ്കിലും സംശയമോ, അതിന്റെ ഗതി മനസിലാക്കാൻ സഹായമോ ആവശ്യമെങ്കിൽ ദയവായി ബന്ധപ്പെടുക donate@wikimedia.org അല്ലെങ്കിൽ +1-877-600-9454 എന്ന നമ്പറിൽ വിളിയ്ക്കുക.

സംഭാവനയ്ക്ക്‌ ശേഷം ശൂന്യമായ താൾ ആണെങ്കിലോ , താങ്കൾക്ക് നന്ദി പറയുന്ന ഇ-മെയിലോ ഇല്ലെങ്കിൽ
ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള ഈ പ്രശ്നം ശരിയാക്കുവാൻ സാങ്കേതികസംഘം ഇപ്പോൾ ശ്രമിക്കുന്നു. മിയ്ക്കവാറും താങ്കളുടെ സംഭാവന കണക്കിലെടുത്തിട്ടുണ്ടാവുമെന്നതിനാൽ വീണ്ടും സംഭാവന ചെയ്യാൻ ശ്രമിക്കരുത്. താങ്കൾ സംഭാവന ചെയ്ത ശേഷം മൂന്ന് പ്രവൃത്തിദിവസത്തിനുള്ളിൽ താങ്കൾക്ക് നന്ദി" പറഞ്ഞുള്ള ഇ-മെയിൽ ഉറപ്പ്‌ ലഭിച്ചിരിക്കും. താങ്കൾക്ക് അടിയന്തിര കൈപ്പറ്റുചീട്ടു വേണമെങ്കിലോ, "താങ്കൾക്ക് നന്ദി" എന്ന ഇ-മെയിൽ രസീത് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ കിട്ടിയില്ലെങ്കിലോ ദയവായി donate@wikimedia.org എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഈ വെബ്സൈറ്റ് സുരക്ഷിതമാണോ?
വിക്കീമീഡിയ ഫൗണ്ടേഷന്റെ സംഭാവനാവെബ്സൈറ്റ് അതീവ സുരക്ഷിതവും "വെരിസൈൻ ട്രസ്റ്റെഡ്" പിന്തുണയുള്ളതുമാണ്. ഏതെങ്കിലും ബാനറിൽ അമർത്തുകയോ സംഭാവന കണ്ണി പിന്തുടരുകയോ ചെയ്യുമ്പോൾ താങ്കൾ എത്തുന്നത് ഒരു സുരക്ഷിതസൈറ്റിലേക്കായിരിക്കും (https); വിവരങ്ങൾ രഹസ്യരേഖിതമാക്കുന്നതും കൈകാര്യം ചെയ്യുന്നതും, ഏറ്റവും മികച്ച നിലവാരമനുസരിച്ചുള്ള വിവരസംരക്ഷണസൗകര്യമുപയോഗിച്ചാണ് .
വിക്കീമീഡിയ ഫൗണ്ടേഷൻ ഇതുവരെ എനിക്കിഷ്ടപ്പെട്ട പണമൊടുക്കൽ രീതി സൗകര്യപ്പെടുത്തിയിട്ടില്ല.
താങ്കൾക്കിഷ്ടപ്പെട്ട പണമൊടുക്കൽ രീതി ഇപ്പോൾ നൽകുവാൻ സാധിക്കാത്തതിനു ക്ഷമ ചോദിക്കുന്നു. ഭാവിയിലെ ധനസമാഹരണയജ്ഞത്തിൽ സംഭാവന നൽകുവാൻ മെച്ചപ്പെട്ട രീതികളും കൂടുതൽ നാണയങ്ങളും ഉൾപ്പെടുത്താൻ ഞങ്ങൾക്കാഗ്രഹമുണ്ട്. താങ്കൾ കൂടുതൽ ഉപയോഗിക്കുന്നതും താങ്കളുടെ രാജ്യത്തിൽ പ്രചാരമുള്ളതുമായ രീതി അറിയുവാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. താങ്കളുടെ അഭിപ്രായങ്ങൾക്കൊപ്പം താങ്കളുടെ രാജ്യത്തിന്റെ പേരും ഇഷ്ടപ്പെട്ട പണമൊടുക്കൽ രീതിയും ഉൾക്കൊള്ളിച്ച ഒരു ഇ-മെയിൽ ഞങ്ങൾക്കയക്കുക. അത്തരം രീതികൾ സമീപഭാവിയിൽ ഉൾക്കൊള്ളിയ്ക്കാൻ ഞങ്ങൾ ശ്രമിക്കും. ദയവായി തൽക്കാലത്തേക്ക് ഞങ്ങൾ ഉൾക്കൊള്ളിച്ച മറ്റു രീതികൾ ഏതെങ്കിലും സ്വീകരിക്കുക.