Movement Charter/Overview/ml

From Meta, a Wikimedia project coordination wiki
This page is a translated version of the page Movement Charter/Overview and the translation is 100% complete.

മൂവ്മെന്റ് ചാർട്ടർ വിക്കിമീഡിയ പ്രസ്ഥാനത്തിലെ എല്ലാ അംഗങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ള റോളുകളും ഉത്തരവാദിത്തങ്ങളും നിർവ്വചിക്കുന്ന ഒരു പ്രമാണമായിരിക്കും; പ്രസ്ഥാന ഭരണത്തിനായി ഒരു പുതിയ ഗ്ലോബൽ കൗൺസിൽ സ്ഥാപിക്കുന്നത് ഉൾപ്പെടെ. മൂവ്മെന്റ് ചാർട്ടർ ഒരു മൂവ്മെന്റ് സ്ട്രാറ്റജി മുൻഗണനയാണ്. ഇത് സ്വീകരിക്കുന്നതിന് വിശാലമായ അംഗീകാര (റാറ്റിഫിക്കേഷൻ) പ്രക്രിയയെയാണ് പ്രതീക്ഷിക്കുന്നത്.

സ്ട്രാറ്റജി ശുപാർശകൾ അനുസരിച്ച്, മൂവ്മെന്റ് ചാർട്ടർ താഴെക്കൊടുത്തിരിക്കുന്നതൊക്കെ ചെയ്യും:

  • ഗ്ലോബൽ കൗൺസിൽ, പ്രാദേശിക, തീമാറ്റിക് ഹബ്ബുകളുടെയും നിലവിലുള്ളതും പുതിയതുമായ സ്ഥാപനങ്ങളുടെയും തീരുമാനമെടുക്കൽ ബോഡികളുടെയും റോളുകളും ഉത്തരവാദിത്തങ്ങളും ഉൾപ്പെടെയുള്ള പ്രസ്ഥാന ഘടനകൾക്കുള്ള മൂല്യങ്ങളും തത്വങ്ങളും നയങ്ങളും അടിസ്ഥാനപ്പെടുത്തുക,
  • എല്ലാ പങ്കാളികൾക്കും നിയമാനുസൃതവും വിശ്വാസയോഗ്യവുമായ പ്രസ്ഥാനത്തിലുടനീളമുള്ള തീരുമാനങ്ങൾക്കും പ്രക്രിയകൾക്കുമുള്ള ആവശ്യകതകളും മാനദണ്ഡങ്ങളും സജ്ജമാക്കുക, ഉദാ. ഇതിനെല്ലാം വേണ്ടി:
    • സുരക്ഷിതമായ സഹകരണ അന്തരീക്ഷം നിലനിർത്തുന്നതിന്,
    • പ്രസ്ഥാനത്തിലുടനീളമുള്ള വരുമാന ഉൽപാദനവും വിതരണവും ഉറപ്പാക്കുന്നതിന്
    • ഉചിതമായ ഉത്തരവാദിത്ത സംവിധാനങ്ങൾ ഉപയോഗിച്ച് എങ്ങനെ വിഭവങ്ങൾ അനുവദിക്കണം എന്നതിനെക്കുറിച്ച് ഒരു പൊതു ദിശ നൽകുന്നതിന്.
    • കമ്മ്യൂണിറ്റികൾ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും പരസ്പരം ഉത്തരവാദിത്തമുണ്ടെന്നും നിർവ്വചിക്കുന്നതിന്.
    • പങ്കാളിത്തത്തിനും പങ്കാളികളുടെ അവകാശങ്ങൾക്കുമുള്ള പ്രതീക്ഷകൾ സജ്ജമാക്കുന്നതിന്.

എന്തുകൊണ്ടാണ് നമ്മൾക്ക് ഒരു മൂവ്മെന്റ് ചാർട്ടർ വേണ്ടത്?

നമ്മൾ വൈവിധ്യമാർന്നതും വളരുന്നതുമായ ഒരു പ്രസ്ഥാനമാണ്, തീരുമാനമെടുക്കൽ പ്രക്രിയകളിൽ കൂടുതൽ വൈവിധ്യം ഉൾപ്പെടുത്തേണ്ടതുണ്ട്. നമ്മളുടെ പ്രസ്ഥാനത്തിലെ പങ്കാളികൾ തമ്മിലുള്ള വിശ്വാസവും ഏകോപനവും മെച്ചപ്പെടുത്താൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഒരുമിച്ച് പ്രവർത്തിക്കാനും സ്ട്രാറ്റജിക് ദിശ നേടുന്നതിനും ഒരു പൊതു ചട്ടക്കൂട് പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

എന്തുകൊണ്ട് പങ്കെടുക്കണം?

മുഴുവൻ പ്രസ്ഥാനത്തിനും നമ്മൾ ഒരു ചാർട്ടർ വികസിപ്പിക്കുന്നു. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും, പ്രത്യേകിച്ച് നമ്മുടെ പ്രസ്ഥാനത്തിൽ പരമ്പരാഗതമായി പ്രാതിനിധ്യമില്ലാത്ത ഗ്രൂപ്പുകളിൽ നിന്നുള്ള പങ്കാളിത്തം നമ്മൾക്ക് ആവശ്യമാണ്. നമ്മൾ എവിടെയാണ് യോജിക്കുന്നതെന്നും കൂടുതൽ സംഭാഷണങ്ങൾ എവിടെയാണ് വേണ്ടതെന്നും മനസ്സിലാക്കാൻ വ്യത്യസ്ത വീക്ഷണങ്ങൾ നാം കേൾക്കേണ്ടതുണ്ട്.

  • ഓരോ വീക്ഷണവും സവിശേഷമാണ്, വിക്കിമീഡിയ യഥാർത്ഥത്തിൽ എന്താണെന്ന് നന്നായി മനസ്സിലാക്കാൻ അവ സഹായിക്കുന്നു
  • പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് എല്ലാവർക്കും വ്യത്യസ്ത പ്രതീക്ഷകളാണുള്ളത്
  • പ്രസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ എടുക്കണം - അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് നിങ്ങളുടെ ശബ്ദം സഹായിക്കും.

എങ്ങനെ പങ്കെടുക്കാം?