ധനസംഹരണം 2012/തർജ്ജമ/അഡ്രിയാനി വാഡെവിറ്റ്സ് വീഡിയോ (ചിത്രവിവരണം)

From Meta, a Wikimedia project coordination wiki
Jump to: navigation, search
This page is a translated version of a page Fundraising 2012/Translation/Adrianne Wadewitz video (captions) and the translation is 100% complete.

Other languages: Afrikaans 2% • ‎العربية 93% • ‎български 29% • ‎বাংলা 10% • ‎dansk 100% • ‎Deutsch 100% • ‎English 100% • ‎español 100% • ‎فارسی 19% • ‎suomi 45% • ‎français 100% • ‎Bahasa Indonesia 100% • ‎മലയാളം 100% • ‎norsk bokmål 71% • ‎Piemontèis 100% • ‎русский 100% • ‎svenska 100% • ‎ไทย 50% • ‎ייִדיש 19% • ‎Yorùbá 14% • ‎中文 100% • ‎中文(简体)‎ 100% • ‎中文(繁體)‎ 100%

00:00:00.650,00:00:05.577 അങ്ങനെ ഒരു സെമസ്റ്ററിൽ ഞാൻ എന്റെ വിദ്യാർത്ഥികളോട് ഫ്രാങ്കസ്റ്റീൻ എന്ന നോവലിനെപ്പറ്റി ഒരു വിവരണം എഴുതിക്കൊണ്ടുവരാൻ പറഞ്ഞു,

00:00:05.900,00:00:10.478 മേരി ഷെല്ലിയെക്കുറിച്ചും, ഫ്രാങ്കസ്റ്റീനെക്കുറിച്ചുമുള്ള വിക്കിപീഡിയ ലേഖനങ്ങളിലേക്ക് ഞാൻ സംഭാവന ചെയ്തിട്ടുണ്ട്.

00:00:10.986,00:00:16.398 എല്ലാവരും എഴുതിക്കൊണ്ടുവന്ന വിവരണങ്ങളിൽ ഭൂരിപക്ഷവും ഞാൻ വിക്കിപീഡിയയിൽ എഴുതിയ മേരി ഷെല്ലി എന്ന ലേഖനത്തിൽ നിന്നും പകർത്തിയതായിരുന്നു.

00:00:17.300,00:00:22.792 'എനിക്കറിയാം ഇത് വിക്കിപീഡിയയിൽ നിന്നും പകർത്തിയതാണെന്ന്' എന്ന് ഞാൻ റിപ്പോർട്ടുകളുടെ മാർജിനിൽ എഴുതി. (പതുക്കെ പറയുന്നു) കാരണം ഇത് വിക്കിപീഡിയയിലെഴുതിയത് ഞാനാണ്

00:00:23.200,00:00:25.000 എന്റെ പേര് അഡ്രിയാനി വാഡെവിറ്റ്സ് എന്നാണ്.

00:00:25.500,00:00:28.721 ഞാൻ ഏഴോ എട്ടോ വയസ്സ് പ്രായമുള്ള കൊച്ചുകുട്ടിയായിരുന്നപ്പോൾ,

00:00:28.721,00:00:32.759 ഞാൻ പത്തൊൻപതാം നൂറ്റാണ്ടിലെഴുതപ്പെട്ട, വലിയതും നീണ്ടതുമായ നോവലുകൾ വായിക്കുകയും, അവ ഇഷ്ടപ്പെടുകയും ചെയ്തു.

00:00:32.759,00:00:36.062 എന്റെ ഗവേഷണ റിപ്പോർട്ട് പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ബാലസാഹിത്യത്തെപ്പറ്റിയായിരുന്നു

00:00:36.062,00:00:41.416 എനിക്ക് പഠിക്കാൻ കഴിഞ്ഞ കാര്യങ്ങൾ ലോകവുമായി പങ്കുവയ്ക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു.

00:00:41.750,00:00:46.830 ഒരാൾ 'ബിക്കമിങ് ജേൻ' എന്ന ജേൻ ഓസ്റ്റിനെപ്പറ്റിയുള്ള സിനിമ കാണാൻ പോകുമ്പോൾ,

00:00:46.831,00:00:48.596 ജേനിനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുണ്ടാവും, അല്ലേ?

00:00:48.596,00:00:51.096 അങ്ങനെ അവർ അത് ഗൂഗിളിൽ തിരയുന്നു, ജേനിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനത്തിൽ എത്തിച്ചേരുന്നു,

00:00:51.232,00:00:54.473 അങ്ങനെ അവർക്ക് ജേനിന്റെ ജീവിതത്തിൽ ശരിക്കും എന്താണ് സംഭവിച്ചതെന്ന് അറിയാൻ സാധിക്കുന്നു

00:00:54.473,00:00:58.926 പൂർണ്ണമായും കാല്പനികമായ സിനിമയിൽ നിന്ന് സത്യത്തിനുള്ള വ്യത്യാസങ്ങളും മനസിലാക്കാനാവുന്നു.

00:00:58.926,00:01:01.900 ഞാൻ പ്രൊഫസർമാരെ വിക്കിപീഡിയയിലേക്ക് ആകർഷിക്കാനുള്ള ഒരു കാരണം

00:01:01.900,00:01:07.626 വിദ്യാർത്ഥികളെ സ്വയം ലേഖനമെഴുതാൻ പ്രാപ്തരാക്കേണ്ട ആവശ്യകത മൂലമാണ്

00:01:07.626,00:01:11.148 വിക്കിപീഡിയയെ സൃഷ്ടിപരമായി എങ്ങനെ ഉപയോഗിക്കാം എന്ന് ഞങ്ങൾക്ക് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതുണ്ട്

00:01:11.542,00:01:15.042 അതുകൊണ്ട് ഞാൻ ചെയ്ത ഒരു കാര്യം, വിക്കിപീഡിയ ലേഖനങ്ങൾ എഴുതാൻ അവരെ പ്രാപ്തരാക്കുകയാണ്,

00:01:15.653,00:01:22.253 ഇവിടെ നിങ്ങൾ പ്രബന്ധങ്ങൾ എഴുതുന്നത് എനിക്കുവേണ്ടിയല്ല, അത് വായിക്കുന്നത് ഞാനും പ്രൊഫസറും മാത്രമല്ല,

00:01:22.312,00:01:27.105 നിങ്ങൾ എഴുതുന്നത് മുഴുവൻ ലോകവും കാണുന്നു, നിങ്ങൾ എന്തെഴുതുന്നു എന്നും, എങ്ങനെ എഴുതി എന്നും കാണുന്നു,

00:01:27.800,00:01:30.368 ആയിരക്കണക്കിനാളുകളാണ് നിങ്ങൾ എഴുതിയത് കാണാൻ പോകുന്നത്.

00:01:30.777,00:01:35.977 അതുകൊണ്ട് ഞാൻ വിദ്യാർത്ഥികളെക്കൊണ്ട് ലേഖനമെഴുതിക്കുമ്പോഴോ,വികസിപ്പിക്കുമ്പോഴോ

00:01:35.981,00:01:41.500 ഞാൻ അവരോട് പല സ്രോതസ്സുകളിൽ നിന്നും വിവരങ്ങൾ ഉൾക്കൊണ്ട് ലേഖനം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ആലോചിക്കാൻ പറയും,

00:01:41.500,00:01:46.560 എന്തു തരം അവലംബങ്ങളാണ് ഉപയോഗിക്കപ്പെട്ടതെന്നും, വിഷയം മനസ്സിലാക്കാൻ അവ എങ്ങനെ സഹായിച്ചു എന്നും ചിന്തിക്കാൻ പറയും.

00:01:46.558,00:01:50.140 ഈ വിഷയത്തിലെ വിജ്ഞാനം എങ്ങനെയാണ് കെട്ടിപ്പടുക്കുന്നത്?

00:01:50.550,00:01:55.000 ഞാൻ ഒരുപാട് അഭിരുചിയുള്ള പുതുമുഖങ്ങളെ കണ്ടിട്ടുണ്ട്, അവരെ കണ്ടുമുട്ടാനായത് നല്ല കാര്യമായി ഞാൻ കണക്കാക്കുന്നു,

00:01:55.000,00:02:00.820 ചില വിഷയങ്ങളിൽ എഴുതുന്നതിനെ ഇഷ്ടപ്പെടുന്നവർ, വിനോദത്തിനു വേണ്ടി എഴുതുന്നവർ, ഇവിടെ വിവരങ്ങൾ ചേർക്കുന്നു.

00:02:01.342,00:02:03.930 വിക്കിപീഡിയ മഹത്തരമാകുന്നത് എന്തുകൊണ്ടെന്നാൽ;

00:02:03.943,00:02:09.560 ഇവിടെ പല വിഷയങ്ങളിലെയും വിദഗ്ദരും അല്ലാത്തവരും ഒരുമിച്ചു കൂടുന്നു.

00:02:11.532,00:02:12.340 സംവിധാനം : വിക്ടർ ഗ്രിഗാസ് സഹസംവിധാനം : ഡേവിഡ് ഗ്രോസ്മാൻ

00:02:12.343,00:02:12.850 നിർമ്മാണം : സാക്ക് എക്സ്ലെ ഛായാഗ്രഹണസംവിധാനം : പ്രുയിട്ട് വൈ അല്ലൻ

00:02:12.847,00:02:13.440 വീഡിയോ ഛായാഗ്രഹകർ : ജാക്ക് ഹാരിസ്, ആഡം പർ, മാത്യു സ്റ്റോർക്ക്

00:02:13.443,00:02:13.950 നിശ്ചല ചിത്രങ്ങൾ : ആഡം നൊവാക്, കരേൻ സായ്ർ

00:02:13.946,00:02:14.470 വസ്ത്രാലങ്കാരം : മെലിസ്സ ക്ലേയ്ൻ

00:02:14.473,00:02:15.550 ചോദ്യകർത്താക്കൾ : അൽമ ചപ, ജൊനാഥൻ ക്യുറിയൽ, സ്റ്റീഫൻ ഗീർ, ഡാൻ, മെക്സ്വെയ്ൻ, കോറി ഓ ബ്രയാൻ, ജേക്കബ് വിൽസൺ

00:02:15.550,00:02:16.220 നിർമ്മാണ ആസൂത്രണം : മേഗ്ൻ ഹെർണാണ്ടസ്, ബ്രയോണി ജോൺസ്, ബിയാട്രിസ് സ്പ്രിങ്ബോൺ

00:02:16.220,00:02:16.700 നിർമ്മാണ സഹായികൾ : ടോബി ഹെസ്സെനേവർ, ക്രിസ്റ്റിൻ റിഗ്സ്ബി

00:02:16.704,00:02:17.350 വീഡിയോ എഡിറ്റർമാർ : ജസ്റ്റിൻ ജെൻട്രോൺ, വിക്റ്റർ ഗ്രിഗാസ്, ജവാദ് ഖ്വാദിർ

00:02:17.353,00:02:17.770 തിരക്കഥ : ഡെസിറിനാ ബോസ്ക്കോവിച്ച്

00:02:17.773,00:02:18.520 ട്രാൻസ്ക്രിപ്ഷൻ സൗകര്യം : കേറ്റ് അലിയൊ, മിഷേൽ ബിയാറ്റി, കരെൻ കല്ലിയർ, പെട്രോ ലീഗ്, മിമി ലി, ജാക്കി പാസ്റ്റർ, ക്രിസ്റ്റി റൊബിൻസൺ, ബ്രിട്ടാണീ ടേനർ, സൂസൻ വാലിങ്

00:02:18.519,00:02:19,000 ചിത്രവിവരം തയ്യാറാക്കിയത്: അലൻ കെല്ലർ വെർബാറ്റിം ഐ. പി