VisualEditor/Newsletter/2020/July/ml

From Meta, a Wikimedia project coordination wiki
Jump to navigation Jump to search
This page is a translated version of the page VisualEditor/Newsletter/2020/July and the translation is 100% complete.
Other languages:
Bahasa Indonesia • ‎Bahasa Melayu • ‎British English • ‎Deutsch • ‎English • ‎Hausa • ‎Kinyarwanda • ‎Lëtzebuergesch • ‎Nederlands • ‎Sunda • ‎Tagalog • ‎Tiếng Việt • ‎Türkçe • ‎dansk • ‎español • ‎français • ‎galego • ‎italiano • ‎magyar • ‎polski • ‎português do Brasil • ‎română • ‎sardu • ‎slovenčina • ‎vèneto • ‎čeština • ‎Ελληνικά • ‎українська • ‎العربية • ‎سنڌي • ‎فارسی • ‎مصرى • ‎ߒߞߏ • ‎नेपाली • ‎मराठी • ‎हिन्दी • ‎বাংলা • ‎ଓଡ଼ିଆ • ‎தமிழ் • ‎ಕನ್ನಡ • ‎മലയാളം • ‎中文 • ‎日本語 • ‎ꯃꯤꯇꯩ ꯂꯣꯟ • ‎조선말 • ‎한국어


തിരുത്തൽ വാർത്തകള്‍ 2020 #3

മറ്റൊരു ഭാഷയിൽ സന്ദേശം വായിക്കുകഈ ബഹുഭാഷാ വാർത്താക്കുറിപ്പിന്റെ സബ്സ്ക്രിപ്ഷൻ പട്ടിക

നീല റിബണുള്ള ഒരു സ്വർണ്ണ നക്ഷത്രവും, 50m എന്ന വാചകവും.
5 കോടിയിലധികം തിരുത്തലുകൾ ഡെസ്ക്ടോപ്പിലെ വിഷ്വൽ എഡിറ്റർ ഉപയോഗിച്ചാണ് നടത്തിയത്.

ഏഴ് വർഷം മുമ്പ് ഇതേ മാസത്തിലാണ്, എഡിറ്റിംഗ് ടീം മിക്ക വിക്കിപീഡിയ എഡിറ്റർമാർക്കും വിഷ്വൽ എഡിറ്റർ വാഗ്ദാനം ചെയ്തത്. അന്നു മുതൽ ഇന്നുവരെ എഡിറ്റർമാർ നിരവധി നാഴികക്കല്ലുകൾ പിന്നിട്ടു:

  • 5 കോടിയിലധികം തിരുത്തലുകൾ ഡെസ്ക്ടോപ്പിലെ വിഷ്വൽ എഡിറ്റർ ഉപയോഗിച്ചാണ് നടത്തിയത്.
  • ഇരുപത് ലക്ഷത്തിലധികം പുതിയ ലേഖനങ്ങൾ വിഷ്വൽ എഡിറ്റര്‍ ഉപയോഗിച്ചാണ് സൃഷ്ടിച്ചത്. അതില്‍ 600,000 ത്തിലധികവും 2019ല്‍ സൃഷ്ടിച്ചത് ആണ്.
  • വിഷ്വൽ എഡിറ്ററിന്റെ ജനപ്രീതി ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. വിഷ്വൽ എഡിറ്ററിന്റെ തുടക്കം മുതൽ എല്ലാ വർഷവും അത് ഉപയോഗിച്ച് നടത്തിയ എഡിറ്റുകളുടെ അനുപാതം വർദ്ധിച്ചുവരുന്നു.
  • 2019 ൽ, പുതിയ എഡിറ്റര്‍മാര്‍ (100ല്‍ താഴെ തിരുത്തലുകൾ നടത്തിയ ലോഗിൻ ചെയ്ത എഡിറ്റർമാർ) നടത്തിയ 35% തിരുത്തലുകളും വിഷ്വൽ എഡിറ്റർ ഉപയോഗിച്ചാണ് നടത്തിയത്. ഇതിന്റെ ശതമാനം എല്ലാ വർഷവും വർദ്ധിക്കുന്നു.
  • മൊബൈൽ സൈറ്റില്‍ 50 ലക്ഷത്തോളം തിരുത്തലുകൾ വിഷ്വൽ എഡിറ്റർ ഉപയോഗിച്ചാണ് നടത്തിയത്. 2018 ൽ എഡിറ്റിംഗ് ടീം മൊബൈൽ വിഷ്വൽ എഡിറ്റർ മെച്ചപ്പെടുത്താൻ തുടങ്ങിയതുമുതലാണ് ഈ തിരുത്തലുകൾ ഭൂരിഭാഗവും നടത്തിയത്.
  • 2019 നവംബർ 17ന് മൊബൈൽ വിഷ്വൽ എഡിറ്ററിൽ ബഹിരാകാശത്തു നിന്നുള്ള ആദ്യ തിരുത്തൽ നടന്നു. 🚀 👩‍🚀
  • 2017 വിക്കിടെക്സ്റ്റ് എഡിറ്ററിൽ 600,000 പുതിയ ലേഖനങ്ങൾ ആരംഭിച്ചത് ഉൾപ്പെടെ 70 ലക്ഷത്തിലധികം തിരുത്തലുകൾ എഡിറ്റർമാർ നടത്തി. വിഷ്വൽ എഡിറ്ററിന്റെ അന്തർനിർമ്മിത വിക്കിടെക്സ്റ്റ് മോഡാണ് 2017 വിക്കിടെക്സ്റ്റ് എഡിറ്റർ. നിങ്ങളുടെ ക്രമീകരണങ്ങളിൽ ഇത് പ്രവർത്തനക്ഷമമാക്കാം.

Whatamidoing (WMF) (സംവാദം)