വിക്കിമീഡിയ പ്രസ്ഥാന അവകാശപത്രിക/ഉള്ളടക്കം

From Meta, a Wikimedia project coordination wiki
Jump to navigation Jump to search
This page is a translated version of the page Movement Charter/Content and the translation is 95% complete.
Outdated translations are marked like this.


വിക്കിമീഡിയ പ്രസ്ഥാന അവകാശപത്രികയുടെ അഥവാ ചാർട്ടറിന്റെ കരട് ഉള്ളടക്കം കാണിക്കുന്ന പേജ് ആണിത്. 2023-ൽ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രസ്ഥാന അവകാശപത്രികയുടെ അഥവാ ചാര്‍ട്ടര്‍ അംഗീകാരം നേടിയെടുക്കുന്നത് വരെ ഇതിലെ ഉള്ളടക്കം മാറിക്കൊണ്ടിരിക്കും.

ചാർട്ടർ ഉള്ളടക്ക വിവരണം

മൂവ്‌മെന്റ് ചാർട്ടറിന്റെ വിവരണത്തിന്റെ "കമ്മ്യൂണിറ്റി" സംബന്ധമായ കാര്യങ്ങളുടെ കരട് (കമ്മറ്റിയുടെ 2022 ജൂണിൽ നടത്തിയ വ്യക്തിഗത മീറ്റിംഗിൽ നിന്ന്).

(2022 മെയ് വരെ മൂവ്‌മെന്റ് ചാർട്ടർ ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിന്ന് ചാർട്ടർ ഉള്ളടക്കം എങ്ങനെ വികസിപ്പിക്കണം എന്നതിന്റെ പ്രാഥമിക വിവരണം.)

മൂവ്‌മെന്റ് അവകാശപത്രികക്ക് അഥവാ ചാർട്ടറിന് അതിന്റെ ആമുഖം അഥവാ 'മൂല്യങ്ങളുടെ പ്രസ്താവന തയ്യാറാക്കിയിട്ടുണ്ട്, വിശാലമായ അര്‍ത്ഥമുള്ള രീതിയില്‍ അവ സംഗ്രഹിച്ചിരിക്കുന്നു.

വിശാലമായ ആശയങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വരികയും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്നതുമായ കാര്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു:

ഭരണം, വിഭവങ്ങൾ, കമ്മ്യൂണിറ്റി . (1) രാഷ്ട്രീയ, (2) സാമ്പത്തികം, (3) സാമൂഹിക/വിവരപരമായ എന്നീ മേഖലകളിൽ പങ്ക് വഹിക്കുന്ന അടിസ്ഥാന സംവിധാനങ്ങളായും ഇവയെ സങ്കൽപ്പിക്കാൻ കഴിയും, കൂടാതെ വളരെ പ്രവർത്തനക്ഷമമായ രീതിയില്‍ ഓരോരുത്തരുടെയും പങ്കിനെ വിഭജിച്ചിരിക്കുന്നു.നേരത്തെ വിവിധ ഘട്ടങ്ങളായി നടത്തിയ പരിപാടികളില്‍ നിന്നുള്ള നിർദ്ദേശങ്ങളും കമ്മ്യൂണിറ്റികളിൽ നിന്നുള്ള പുതിയ നിർദ്ദേശങ്ങളും ഉൾപ്പെടെ, നയത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന എല്ലാ സാധ്യതയുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ഈ വിഭാഗങ്ങളിലൊന്നായി ചേര്‍ക്കുന്നതാണ്.

ഓരോ വിഭാഗങ്ങളും നേരത്തെ നടത്തിയ ചര്‍ച്ചകളിലൂടെയും MCDC-യുടെ സ്വന്തം ചർച്ചകളിൽ നിന്നും എടുത്തതുമനായ മികച്ചതും വിശാലവുമായ ആശയങ്ങൾ ഉപയോഗിച്ച് MCDC തുടക്കംകുറിക്കും.മെറ്റാ-വിക്കി ഉള്ളടക്ക വിഭാഗ ഉപപേജിലും ക്രോസ്-പോസ്റ്റ് ചെയ്യപ്പെടുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്നുള്ള അവലോകനത്തിനും വ്യക്തതയ്ക്കും പുതിയ നിർദ്ദേശങ്ങൾക്കും ഇടമുണ്ടാകുന്നതാണ്.

രൂപരേഖ

2022 ജൂണിലെ നേരിട്ടുള്ള യോഗത്തിന് ശേഷം, കരട് കമ്മിറ്റി മൂവ്‌മെന്റ് ചാർട്ടറിന്റെ ഒരു ഏകദേശ രൂപരേഖ അല്ലെങ്കിൽ "ഉള്ളടക്കപ്പട്ടിക" അംഗീകരിച്ചു. പ്രസ്തുത സമ്മതിച്ച രൂപരേഖ ഇനിപ്പറയുന്നതാണ് orange color ഒരു അധ്യായം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും നടന്ന കൂടിയാലോചനകൾ ഉണ്ടാകാമെന്നും സൂചിപ്പിക്കുന്നു, വിശദാംശങ്ങൾക്ക് സമയ രേഖ പരിശോധിക്കുക):

അധ്യായം ഉള്ളടക്ക വിവരണം
ആമുഖം ചാർട്ടറിന്റെ നിർവചനവും അതിന്റെ ഉദ്ദേശ്യവും.
മൂല്യങ്ങളും തത്വങ്ങളും എല്ലാ വിക്കിമീഡിയ പ്രസ്ഥാനത്തിനും ബാധകമായ പ്രധാന മൂല്യങ്ങളും സഹകരണ തത്വങ്ങളും.
നിർവചനങ്ങൾ ചാർട്ടറിൽ പറഞ്ഞിരിക്കുന്ന പ്രധാന ആശയങ്ങളുടെ നിർവ്വചനം.
ഗ്ലോബൽ കൗൺസിൽ ഭാവിയിലെ പ്രധാന ആഗോള മൂവ്‌മെന്റ് ഗവേണൻസ് ബോഡി ഗ്ലോബൽ കൗൺസിൽ എന്നതിന്റെ നിർവ്വചനം. പ്രസ്ഥാന സംബന്ധമായ തന്ത്രപ്രധാന ശുപാർശകളിൽഈ വിഭാഗം ഗ്ലോബൽ കൗൺസിലിന്റെ പങ്കിനെക്കുറിച്ചുള്ള വിവരണം വിപുലീകരിക്കും.ഗ്ലോബൽ കൗൺസിൽ രൂപവത്ക്കരിക്കുന്നതിനുള്ള പ്രക്രിയയുടെ രൂപരേഖയും ഇത് നൽകിയേക്കാം.
പങ്കാളത്തിവും ഉത്തരവാദിത്തങ്ങളും പ്രസ്ഥാന സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉത്തരവാദിത്തങ്ങളുടെയും നിർവചനം.ബോർഡ് ഓഫ് ട്രസ്റ്റീസ്, വിക്കിമീഡിയ ഫൗണ്ടേഷൻ, വിക്കിമീഡിയ അഫിലിയേറ്റുകൾ, കമ്മ്യൂണിറ്റികൾ മറ്റുള്ളവർ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചുള്ള നിർവചനങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കാം.
തീരുമാനമെടുക്കൽ ആഗോള തലത്തില്‍ തീരുമാനമെടുക്കുന്ന പ്രക്രിയകളുടെ നിർവ്വചനം.വിക്കിമീഡിയ ഫൗണ്ടേഷൻ, അഫിലിയേറ്റുകൾ, കമ്മ്യൂണിറ്റികൾ എന്നിവയുൾപ്പെടെ വിക്കിമീഡിയ പ്രസ്ഥാനത്തിലുടനീളമുള്ള നിരവധി പങ്കാളികളെ ഒരേസമയം ബാധിക്കുന്ന തീരുമാനങ്ങൾക്ക് ഇത് ബാധകമായേക്കാം.
ഭേദഗതികളും നടപ്പാക്കല്‍ രീതിയും ചാർട്ടർ ഭേദഗതിയുടെയും നടപ്പാക്കൽ പ്രക്രിയകളുടെയും നിർവ്വചനം.മൂവ്‌മെന്റ് ചാർട്ടർ അംഗീകരിച്ചതിന് ശേഷം എങ്ങനെയാണ് മാറ്റങ്ങൾ വരുത്തുന്നതെന്ന് ഇത് വിവരിക്കുന്നു.വിക്കിമീഡിയ പ്രസ്ഥാനത്തിലേക്കുള്ള മൂവ്‌മെന്റ് ചാർട്ടറിൽ വിഭാവനം ചെയ്‌തിരിക്കുന്ന മാറ്റങ്ങൾ പ്രാവർത്തികമായി നടപ്പിലാക്കുകയെന്നത് ഇത് വിവരിക്കുന്നു.
അനുബന്ധങ്ങൾ / പദവിവരണസഞ്ചയം മൂവ്‌മെന്റ് ചാർട്ടറിന്റെ ഓരോ അധ്യായത്തിലും ഉപയോഗിക്കുന്ന പ്രധാന പദങ്ങളുടെയും പ്രധാന ഉള്ളടക്കത്തിന്റെയും നിർവചനങ്ങളുടെയും വിശദമായ രൂപരേഖ.

ചാർട്ടറിന്റെ ആദ്യത്തെ 3 കരട് ഭാഗങ്ങള്‍ വായിക്കാൻ തുടങ്ങുക →

അനുബന്ധ രേഖകൾ