Jump to content

മൂവ്മെന്റ് സ്ട്രാറ്റജി

From Meta, a Wikimedia project coordination wiki
This page is a translated version of the page Movement Strategy and the translation is 97% complete.
Outdated translations are marked like this.


സ്വതന്ത്ര വിജ്ഞാനത്തിന്റെ ഭൂമികയിൽ നമ്മുടെ ഭാവി

വിജ്ഞാനം പങ്കിടുക എന്ന ലക്ഷ്യവുമായാണ് 2001-ൽ വിക്കിപീഡിയയുടെ തുടക്കം. ഇന്ന് ലോകത്ത് തന്നെ ഏറ്റവും വലിയ വിജ്ഞാനകോശമായി അത് വളർന്നു. കൂടാതെ വിക്കിമീഡിയ കോമൺസ്, വിക്കിഡേറ്റ തുടങ്ങി നിരവധി വിക്കി പ്രൊജക്റ്റുകൾ മൂവ്മെന്റ് മുന്നോട്ട് വെക്കുന്നു.

ഈ വിജയങ്ങളോടൊപ്പം തന്നെ വിക്കിമീഡിയൻസ് അനുഭവിക്കുന്ന വെല്ലുവിളികളും നാം കാണേണ്ടതുണ്ട്. വിവിധ ഗ്രൂപ്പുകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിൽ ഉള്ള പരാജയം മുതൽ ജെൻഡർ ഗേപ്പ് വരെയുള്ളവ ഇവയിൽ ചിലതാണ്. മൂവ്മെന്റിന്റെ വിഭവങ്ങളും ശക്തിയും അവസരങ്ങളും തുല്യനീതിയോടെ വിതരണം ചെയ്യപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സെൻസർഷിപ്പ്, സർവെലൻസ്, വിജ്ഞാനത്തിന്റെ വാണിജ്യവത്കരണത്തിന്റെ വളർച്ച എന്നിവ വിക്കിമീഡിയയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്നുമുണ്ട്. ചിലപ്പോള്‍ ഭാവിയില്‍ സാങ്കേതികവിദ്യയുടെ പുരോഗതിയുടെയും സാമൂഹിക പ്രവണതകളുടെയും ഫലമായി നമ്മുടെ സംഭാവനകൾ കാലഹരണപ്പെട്ടേക്കാം. എന്നിരുന്നാലും, ഈ വെല്ലുവിളികളും മാറിക്കൊണ്ടിരിക്കുന്ന ലോകവുമെല്ലാം പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

വിക്കീമീഡിയ പ്രവർത്തനങ്ങളില്‍ വിവിധ സംഘങ്ങള്‍ ഭാഗവാക്കാകുന്നതിനാല്‍ ഒരു പദ്ധതി സൃഷ്ടിക്കുകയെന്നത് സങ്കീർണ്ണവും കുഴപ്പംപിടിച്ച കാര്യവുമാണെന്ന് അറിയാമല്ലോ. ഒടുവിൽ, കൂട്ടായ അറിവുകളുടെയും വീക്ഷണങ്ങളുടെയും പങ്കുവെക്കലിലൂടെയാണ് പൊതുവായ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നത്. ഈ പ്രക്രിയയുടെ വിജയമെന്നത് വിക്കിമീഡിയയുടെ ശക്തിയും അതില്‍ സംഭാവന ചെയ്യുന്നവരുടെ കഴിവും അർപ്പണബോധവും സമഗ്രതയുമാണ്.

എന്ത് ചെയ്യുന്നു എന്നതിനപ്പുറം എന്തുകൊണ്ട് അത് ചെയ്യുന്നു എന്നതാണ് നമ്മെ ഒരുമിപ്പിക്കുന്നത്.

മൂവ്മെന്‍റ് സ്ട്രാറ്റജി മനസ്സിലാക്കാം.

തന്ത്രപരമായ ദിശ യിൽ നിന്ന് നമുക്ക് തുടങ്ങാം:

2030-ഓടെ, വിക്കിമീഡിയ സ്വതന്ത്ര വിജ്ഞാനത്തിന്റെ ആവാസവ്യവസ്ഥയുടെ അനിവാര്യമായ ഇൻഫ്രാസ്ട്രക്ചറായി മാറും, ഞങ്ങളുടെ ഈ കാഴ്ചപ്പാട് പങ്കിടുന്ന ആർക്കും ഞങ്ങളോടൊപ്പം ചേരാനാകും.

ശ്രവിക്കുക, പഠിക്കുക, പരീക്ഷണം നടത്തുക എന്നിവയുടെ ശക്തിയിലുള്ള വിശ്വാസമാണ് ഞങ്ങൾക്കുള്ളത്. സ്വതന്ത്രവിജ്ഞാനത്തിന്റെ ലോകം സൃഷ്ടിക്കണമെങ്കിൽ സ്വതന്ത്രമായ സംവാദങ്ങൾ നടന്നേ തീരൂ. ഒരു പൊതുവായ പാതയിലൂടെ സഹകരിച്ച് മുന്നോട്ടുനീങ്ങാൻ മൂവ്‌മെന്റ് സ്ട്രാറ്റജി എല്ലാവരേയും സഹായിക്കുന്നു. ഈ പ്രക്രിയ തുറന്ന സമീപനം പുലർത്തുന്നതും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതും, എല്ലാ ഭാഷകളെയും ഉൾക്കൊള്ളുന്നതുമായിരിക്കണം. വിക്കിമീഡിയയുടെ പൊതു തത്വങ്ങൾ അംഗീകരിക്കുന്ന ഏതൊരാൾക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്.

സ്ട്രാറ്റജി നിര്‍ദേശങ്ങള്‍ 2030-ലേക്കുള്ള നമ്മുടെ വഴിയിൽ വിക്കിമീഡിയ പ്രസ്ഥാനത്തെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. രണ്ട് ലക്ഷ്യങ്ങൾ ഈ ദിശയെ നയിക്കുന്നു:

  • അറിവ് ഒരു സേവനമെന്ന നിലയിൽ - നിരവധി ഫോർമാറ്റുകളിൽ അറിവ് നൽകുകയും സഖ്യകക്ഷികൾക്കായി ഉപകരണങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്ഫോമായി മാറുക.
  • അറിവിന്‍റെ സമത - അധികാരത്തിന്റെയും പ്രത്യേകാവകാശത്തിന്റെയും ഘടനകൾ ഉപേക്ഷിച്ച അറിവിലും സമൂഹങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

ഈ ലക്ഷ്യങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒന്നില്ലാതെ മറ്റൊന്ന് നേടാനാവില്ല.

തന്ത്രപരമായ ദിശ, ജോലിയുടെ വിവിധ മേഖലകളെക്കുറിച്ച് പത്ത് ശുപാർശകൾ പ്രചോദിപ്പിക്കുന്നു. ഓരോ ശുപാർശയും കൃത്യമായ സംരംഭങ്ങൾ നിർവ്വചിക്കുന്നു. ഓരോ സംരംഭത്തിലും നിരവധി പ്രവർത്തനങ്ങളും പ്രോജക്ടുകളും അടങ്ങിയിരിക്കാം.

മൂവ്മെന്റ് സ്ട്രാറ്റജി ശുപാർശകൾ എല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്.

ഞങ്ങളോടൊപ്പം ചേരുക

മൂവ്മെന്റ് സ്ട്രാറ്റജിയുടെ വിജയത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കവഹിക്കാന്‍ താങ്കള്‍ക്ക് സാധിക്കും. വിവിധ രീതികളില്‍ താങ്കള്‍ക്ക് ഇതിന്‍റെ ഭാഗമാകാവുന്നതാണ്. നിങ്ങളുടെ ആശയങ്ങള്‍ അറിയാനും കേള്‍ക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനായി നമുക്ക് സംവദിക്കാം.