Fundraising 2010/Lilaroja Appeal/ml

From Meta, a Wikimedia project coordination wiki

ലൈലറോജ[edit]

  • ദയവായി വായിക്കുക:
  • വിക്കിപീഡിയ രചയിതാവ് ലൈലറോജയുടെ
  • വ്യക്തിപരമായ അഭ്യർത്ഥന
  • വിക്കിപീഡിയ രചയിതാവ് ലൈലറോജയുടെ ഒരു സന്ദേശം

ഒരു ഡോളറും, ഒരു സ്നേഹസന്ദേശവും പിന്നെ ഒരു തകർന്ന ഹൃദയവും.

സാൻഫ്രാൻസിസ്കോയിലെ വിക്കിമീഡിയ ഫൗണ്ടെഷനിലെ സന്നദ്ധസേവക എന്ന നിലയ്ക്ക്, വാർഷിക പ്രചരണപരിപാടി വേളയിൽ പൊതുജനങ്ങൾ അയയ്ക്കുന്ന ധാരാളം ഇമെയിലുകൾ ഞാൻ വായിക്കാറുണ്ട്.

അവർ പണം മാത്രമല്ല അയയ്ക്കുന്നത്, അവരുടെ സ്നേഹവും കൂടിയാണ്. ഒരു കുട്ടി അവന്റെ ആഴ്ച്ച തോറും കിട്ടുന്ന ചെറിയ ബത്തയിൽ നിന്ന് ഒരു ഡോളർ സന്തോഷപൂർവ്വം അയച്ചിരിക്കുന്നു. മറ്റൊരു ലളിതമായ സന്ദേശം ഇത്രമാത്രമാണ് - ഞാൻ വിക്കിപീഡിയയെ സ്നേഹിക്കുന്നു...!!! ചിലപ്പോൾ സന്ദേശങ്ങൾ വായിക്കാൻ കൂടി ബുദ്ധിമുട്ടായിരിക്കും.

അപൂർവ്വരോഗം ബാധിച്ച് മരിച്ച ഒരു കുട്ടിയുടെ അച്ഛന്റേയും അമ്മയുടെയും എഴുത്ത് ഞാനൊരിക്കലും മറക്കില്ല. അവരുടെ മകന്റെ ജീവൻ കവർന്ന രോഗത്തെക്കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കുന്ന വിക്കിപീഡിയ ലേഖനത്തിന് അവർ നന്ദി അറിയിച്ചിരിക്കുന്നു.

ഉപയോഗിക്കുന്നവർക്കിടയിൽ വിക്കിപീഡിയയ്ക്ക് പല അർത്ഥമാണുള്ളത്. താങ്കളുടെ വ്യക്തിപരമായ ബന്ധം എന്തുതന്നെയാണെങ്കിലും, താങ്കളൊരു മാന്ത്രികസമൂഹത്തിന്റെ ഭാഗമാണ്. 400 ദശലക്ഷത്തിലധികം ആൾക്കാർ ഓരോ മാസവും വിക്കിപീഡിയയോ അതിന്റെ സഹോദരസംരംഭങ്ങളോ ഉപയോഗിക്കുന്നു -- അതായത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ മൂന്നിലൊന്ന്.

വിക്കിപീഡിയ സമൂഹം ഒത്തൊരുമിച്ച്, $20, €30, ¥4,000 അല്ലെങ്കിൽ വിക്കിപീഡിയയെ സ്വതന്ത്രമാക്കി നിർത്താനായി തങ്ങളെ കൊണ്ടാവുന്നത് സംഭാവന ചെയ്ത് തങ്ങളുടെ സംയുക്ത സംരംഭത്തെ നിലനിർത്താനുള്ള ഈ വർഷത്തെ വേള ഇപ്പോഴാണ്.

ഒരിക്കൽ ഒരു പദം വീതം കൂട്ടിച്ചേർത്താണ് നമ്മൾ വിക്കിപീഡിയ ഉണ്ടാക്കിയത്, അതേപോലെ അതിനെ ഊർജ്ജസ്വലമാക്കി നിർത്താൻ ഒരവസരത്തിൽ ഒരു സംഭാവന വെച്ച് ചെയ്യാം.

ഈ അവസരം വിക്കിപീഡിയയെ താങ്കളുടെ സ്നേഹം അറിയിക്കാൻ താങ്കളുപയോഗിക്കുമെന്ന് ഞാൻ കരുതുന്നു.

നന്ദി,

ലൈലറോജ ഒലിവിയ, സ്പെയിൻ