ദൗത്യം

From Meta, a Wikimedia project coordination wiki
This page is a translated version of the page Mission and the translation is 100% complete.

വിക്കിമീഡിയ ഫൗണ്ടേഷന്റെ മിഷൻ സ്റ്റേറ്റ്‌മെന്റ് ഞങ്ങളുടെ നിലവിലെ പ്രവർത്തനങ്ങളും, ലക്ഷ്യങ്ങളും, പ്രോജക്റ്റുകളുടെ വ്യാപ്തിയും, മുഖ്യ മൂല്യങ്ങളും വിവരിക്കുന്നു. എന്നാൽ ഇത് വിഷൻ പ്രസ്താവനയ്ക്ക് വിരുദ്ധമാണ്. ആർട്ടിക്കിൾസ് ഓഫ് ഇൻ‌കോർ‌പ്പറേഷനിലെ ഹ്രസ്വ പതിപ്പിന്റെ വിശദീകരണവും 2007 ഏപ്രിലിൽ ഒരു ബോർഡ് പ്രമേയം അംഗീകരിച്ചതുമായ ഞങ്ങളുടെ മിഷൻ സ്റ്റേറ്റ്മെന്റ് ആണിത്:

ഒരു സ്വതന്ത്ര ലൈസൻസിന്റെയോ പൊതുസഞ്ചയത്തിന്റെയോ കീഴില്‍ വിദ്യാഭ്യാസ ഉള്ളടക്കം ശേഖരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ആയി ലോകമെമ്പാടുമുള്ള ആളുകളെ ശാക്തീകരിക്കുകയും ഇടപഴകിക്കുകയും അത് വഴി ഫലപ്രദമായും ആഗോളമായും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ ദൗത്യം.

ഞങ്ങളുടെ വ്യക്തിഗത സന്നദ്ധപ്രവർത്തകരുടെയും പങ്കാളികളുടെയും സ്വതന്ത്ര പ്രസ്ഥാന സംഘടനകളായ അംഗീകൃത ചാപ്റ്ററുകൾ, തീമാറ്റിക് ഓർഗനൈസേഷനുകൾ, യൂസർ ഗ്രൂപ്പുകൾ തുടങ്ങിയവയുടെയും ഒരു ശൃംഖലയുമായി ഏകോപിപ്പിച്ച്, ബഹുഭാഷാ വിക്കി പ്രോജക്റ്റുകളുടെയും ഈ ദൗത്യത്തിന് സഹായിക്കുന്ന മറ്റ് പരിശ്രമങ്ങളുടെയും വികസനത്തിനും മറ്റും വേണ്ട അടിസ്ഥാന-അവശ്യ സൗകര്യങ്ങളും ഒരു സംഘടനാ ചട്ടക്കൂടും ഫൗണ്ടേഷൻ നൽകുന്നു. ഫൗണ്ടേഷൻ അതിന്റെ പ്രോജക്റ്റുകളിലൂടെ ഉപയോഗപ്രദമായ വിവരങ്ങൾ ഇൻറർനെറ്റിൽ സൗജന്യമായും ശാശ്വതമായും നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു.

പ്രസ്‌താവനയുടെ പദാവലി മാറ്റുന്നതിനുള്ള നിർദേശങ്ങൾ Mission/Unstableൽ നടത്തുകയും, കൂടാതെ നിർദ്ദേശങ്ങൾ കുറഞ്ഞത് വർഷം തോറും അവലോകനം ചെയ്യുകയും വേണം (എല്ലാ വർഷവും).

ഞങ്ങളുടെ ബൈലോകൾ, ദർശനം, മൂല്യങ്ങൾ എന്നിവയും കാണുക.