Fundraising 2010/Kartika Appeal/ml

From Meta, a Wikimedia project coordination wiki

കാർത്തിക[edit]

  • ദയവായി വായിക്കുക:
  • വിക്കിപീഡിയ എഴുത്തുകാരി കാർത്തികയുടെ
  • വ്യക്തിപരമായ ഒരു അഭ്യർത്ഥന
  • വിക്കിപീഡിയ എഴുത്തുകാരി കാർത്തികയുടെ ഒരു സന്ദേശം

1.33 കോടിയും ഒരു പൂജ്യവും.

വിജ്ഞാനസമ്പാദനത്തിനായി എത്ര പേർ ദിവസവും വിക്കിപീഡിയ എടുക്കുന്നുണ്ടെന്നറിയാമോ? 1.3 കോടിയിലധികം ആൾക്കാർ. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജനപ്രിയ വെബ്സൈറ്റ് ഉപയോഗിക്കാൻ അവർക്ക് എത്ര പണം മുടക്കേണ്ടതുണ്ടെന്നറിയാമോ? തികച്ചും സൗജന്യം.

ഇതിൽത്തന്നെ വിക്കിപീഡിയയെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും അടങ്ങിയിരിക്കുന്നു.

ലോകജനതയ്ക്ക് അവരുടെ അറിവുകൾ സ്വതന്ത്രമായി പങ്കുവെയ്ക്കാൻ ഇത്ര ശക്തമായ മാർഗ്ഗം ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. വിവരങ്ങൾ പ്രസരിപ്പിക്കുക എന്നതിനു പുറമേ പരസ്പരസഹകരണത്തോടെ ലേഖനങ്ങളെ പരമാവധി വ്യക്തവും സ്പഷ്ടവും ആക്കിമാറ്റാനും വഴിയൊരുക്കുന്നു.

പലതുള്ളി പെരുവെള്ളം എന്നപോലെ സന്നദ്ധപ്രവർത്തകർ അൽപ്പാൽപ്പമായി പങ്കുവെച്ചും തിരുത്തിയതുമാണ് വിവരങ്ങൾ എന്നതാണ് വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത. വിക്കിപീഡിയ പരസ്യത്തിൽ നിന്നും മുക്തമായതിനാൽ വിക്കിപീഡിയ ഉപയോഗിക്കുകയും രചിക്കുകയും ചെയ്യുന്നവർക്ക് ഒരു സംഭാവന നൽകി അത് സംരക്ഷിക്കാനും നിലനിർത്താനുമുള്ള ബാദ്ധ്യതയുണ്ട്.

വിക്കിപീഡിയ വാർഷിക ധനസമാഹരണ പ്രചരണപരിപാടി അതിനുള്ളതാണ്. വിക്കിപീഡിയയെ ആശ്രയിക്കുന്ന നമ്മളോരോരുത്തർക്കും, നമ്മളൊന്നിച്ച് സൃഷ്ടിച്ചതിനെ സംരക്ഷിച്ചു നിർത്താനുള്ള അവസരമാണത്.

ഈ വർഷത്തെ ധനസമാഹരണത്തിൽ ഞാനെന്റെ സംഭാവന നൽകിക്കഴിഞ്ഞു, ഇനി താങ്കളുടെ അവസരമാണ്. ദയവായി $20, €30, ¥4,000 അല്ലെങ്കിൽ താങ്കൾക്കാവുന്ന സംഭാവന ചെയ്ത് വിക്കിപീഡിയയെ സ്വതന്ത്രമാക്കി നിർത്താൻ സഹായിക്കുക.

പൊതുജനങ്ങൾ അറിയാനാഗ്രഹിക്കുന്ന വിവരങ്ങൾ എന്റെ ഭാഷയിൽ കാര്യമായി ഇല്ല എന്നു കണ്ടതിനാലാണ് ഞാൻ വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയത്. അല്ലാതെ, ആരുടെയെങ്കിലും ശ്രദ്ധ നേടിയെടുക്കാനോ, പുകഴ്ത്തൽ കേൾക്കാനോ അല്ല ഞാനങ്ങനെ ചെയ്തത്. ഞാനെന്റെ സംസ്കാരത്തെ വിലമതിക്കുന്നതുകൊണ്ടും, എന്നെക്കൊണ്ട് പങ്ക് വെയ്ക്കാനാകുന്നത് കഴിയുന്നത്ര പേർക്ക് പങ്ക് വെയ്ക്കാനുമാണ് ഞാനത് ചെയ്തത്.

ലോകമെമ്പാടുമുള്ള ജനങ്ങൾ ഓരോ ദിവസവും ഇതുതന്നെയാണ് ചെയ്യുന്നത്, അതാണ് വിക്കിപീഡിയയെ അമൂല്യമാക്കുന്നതും.

വിക്കിപീഡിയയെ ശക്തിമത്തായി നിലനിർത്താൻ ഇന്നു തന്നെ സംഭാവന ചെയ്യുക.

നന്ദി,

കാർത്തിക, ജക്കാർത്ത, ഇന്തോനേഷ്യ