ഭാഷാ സമിതി
| Language committee |
|---|
|
|
| For requesting users |
| For members |
| Information |
| Closing projects (voluntarily) |
വിക്കിമീഡിയ ഫൗണ്ടേഷൻ ഭാഷാ സമിതി പുതിയ ഭാഷാ പദ്ധതികൾക്കും അവയുടെ നിർദ്ദേശങ്ങൾക്കും വ്യക്തമായ നയവും രേഖകളും വികസിപ്പിക്കുക, ആ അഭ്യർത്ഥനകൾ കൈകാര്യം ചെയ്യുക, പുതിയ പദ്ധതികളെ പിന്തുണയ്ക്കുകയും അവയുടെ വിജയം പരമാവധി പ്രയോജനപ്പെടുത്തുവാൻ ഏകോപിപ്പിക്കുകയും ചെയ്യുക എന്നിവയാണ് ചുമതല.
ചരിത്രപരമായി, ഇത് പ്രത്യേക പദ്ധതി സമിതിയുടെ ഒരു ഉപസമിതിയായാണ് സ്ഥാപിതമായത്. ആ സമിതി ഇപ്പോൾ പ്രവർത്തനരഹിതമായതിനാൽ, ഇത് നേരിട്ട് വിക്കിമീഡിയ ബോർഡ് ഓഫ് ട്രസ്റ്റീസിന് റിപ്പോർട്ട് ചെയ്യുന്നു.
പുതിയ ഭാഷകൾക്കായുള്ള അഭ്യർത്ഥനകൾ പ്രക്രിയയിൽ ഭാഷാ സമിതി പ്രധാനമായും പ്രവർത്തിക്കുന്നത് അഭ്യർത്ഥനകൾ അവലോകനം ചെയ്യുക, ഉപദേശം നൽകുക, ഒടുവിൽ ബോർഡിന് പുതിയ ഭാഷാ പതിപ്പുകൾ സൃഷ്ടിക്കാൻ ശുപാർശ ചെയ്യുക എന്നിവയാണ്. വ്യക്തിഗത ഭാഷാ സമിതി അംഗങ്ങൾ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ശ്രദ്ധിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ (ഉദാഹരണത്തിന് ഒരു പുതിയ ഭാഷാ പതിപ്പ് അഭ്യർത്ഥിക്കുന്നതിനെക്കുറിച്ച്), ദയവായി അവ സംവാദ താളിലേക്ക് അല്ലെങ്കിൽ ഏതെങ്കിലും അംഗത്തിന് നേരിട്ട് അയയ്ക്കുക.
അധികാരപത്രം
ഇത് അനുമതി അഭ്യർത്ഥനയ്ക്ക് അംഗീകാരം നൽകുന്ന, പിന്നീടുള്ള ഭേദഗതി ഉൾപ്പെടുന്ന യഥാർത്ഥ അധികാരപത്രത്തിന്റെ അച്ചുപിഴ തിരുത്തിയ പതിപ്പാണ്.
പരിധി
ഈ സമിതിക്ക് ചുമതലപ്പെടുത്തിയിട്ടുള്ളവ താഴെപ്പറയുന്നതാണ്.
- താഴെ പറയുന്നവയുടെ വികസനവും പരിപാലനവും:
- പുതിയ ഭാഷാ വിക്കികളുടെ സാധ്യത വിലയിരുത്തുന്നതിനുള്ള വ്യക്തമായ ഘട്ടം ഘട്ടമായുള്ള നയം (പാരിമാണികമായ സൂചകങ്ങളെ അടിസ്ഥാനമാക്കി), പദ്ധതി വികസനത്തിനായുള്ള ഒരു സ്വയംകൃത നടപടിക്രമം;
- സ്ക്രിപ്റ്റും പ്രാദേശികവൽക്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുള്ള പിന്തുണയും നയ വികസനവും;
- സ്ഥിരമായ വളർച്ചാ നിരക്കിലേക്ക് പുതിയ ഭാഷാ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രമാണീകരണം;
- ചെറിയ സമൂഹങ്ങൾക്ക് വിഭവങ്ങൾ പങ്കിടാനും അവയുടെ ഫലങ്ങൾ പരമാവധിയാക്കാനും സഹായിക്കുന്ന, ഭാഷാ-സംയോജിത പദ്ധതികൾക്കുള്ള പിന്തുണയും ഏകോപനവും;
- പ്രാദേശികവൽക്കരണത്തെ സംബന്ധിച്ചിടത്തോളം പദ്ധതി അടിസ്ഥാനം മെച്ചപ്പെടുത്തുവാൻ ആവശ്യമായ വികസനത്തിന്റെ അളവ് കുറയ്ക്കുന്നതിന്, വ്യത്യസ്ത മീഡിയവിക്കി പ്രതിഷ്ഠാപനങ്ങൾക്കിടയിൽ അനുയോജ്യത നിലനിർത്തുന്നതിനുള്ള പിന്തുണയും ഏകോപനവും;
- ഒരു അഭ്യർത്ഥന അംഗീകരിക്കുന്നതിന് നാല് ദിവസം മുമ്പ് വിക്കിമീഡിയ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസിന് മുന്നറിയിപ്പ് നൽകത്തക്കരീതിയിൽ നിലവിലുള്ള വിക്കിമീഡിയ പദ്ധതികളുടെ പുതിയ ഭാഷാ ഉപഡൊമെയ്‌നുകൾക്കായുള്ള അഭ്യർത്ഥനകൾ കൈകാര്യം ചെയ്യൽ.
ലക്ഷ്യങ്ങൾ
സമിതിയുടെ ലക്ഷ്യങ്ങൾ ഇവയാണ്:
- പുതിയ പദ്ധതികളുടെ പ്രകാശനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വശങ്ങൾ കുറയ്ക്കുക, പൂർണ്ണമായും പാരിമാണികമായ തീരുമാന മാനദണ്ഡങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക;
- പൊതുവായ ഒരു പങ്കിട്ട നയം നൽകിക്കൊണ്ട് പ്രാദേശികവൽക്കരണവുമായി ബന്ധപ്പെട്ട ധനസഹായത്തിന്റെയും വികസനത്തിന്റെയും ആവശ്യകത കുറയ്ക്കുക;
- വ്യത്യസ്ത പതിപ്പുകൾക്കിടയിൽ തെളിയിക്കപ്പെട്ട വിപണന സാങ്കേതിക വിദ്യകളുടെ പുനരുപയോഗം പരമാവധിയാക്കുക;
- പൊതുവായ പ്രവർത്തന മേഖലകൾ നൽകിക്കൊണ്ട് വ്യത്യസ്ത ഭാഷാ സമൂഹങ്ങൾക്കിടയിൽ സഹകരണ നിലവാരം പരമാവധിയാക്കുക;
- ഒരു ഓപ്പൺ-സോഴ്‌സ് ഉള്ളടക്ക നിർവഹണ വ്യവസ്ഥിതി എന്ന നിലയിൽ മീഡിയവിക്കിയുടെ മുൻനിര പങ്ക് നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും, ഏറ്റവും കുറഞ്ഞ ചെലവിൽ സാധ്യമായ ഏറ്റവും വിശാലമായ പ്രാദേശികവൽക്കരണ നിലവാരം കൈവരിക്കുക.
സുതാര്യത
- ഭാഷാ സമിതിയുടെ മുഴുവൻ പ്രവർത്തനങ്ങളും പരസ്യമാണ്, സമൂഹത്തിൽ നിന്നുള്ള ഏത് ഉപദേശവും സ്വാഗതം ചെയ്യുന്നു.
- പദ്ധതികൾ നിർമ്മിക്കുന്ന ഏക എഡിറ്റർമാരുടെ സ്വത്താണെന്നും ഉപയോക്താക്കളുടെ ആവശ്യകതകളാണ് നയരൂപീകരണത്തിനുള്ള പ്രാഥമിക ഉറവിടമായി കണക്കാക്കുന്നതെന്നും സമിതി വിലയിരുത്തുന്നു.
- മുൻകാലങ്ങളിൽ ഒരു പുതിയ വിക്കി നിർദ്ദേശിച്ചവരുടെ, അത് നിരസിക്കപ്പെട്ടാലും അംഗീകരിക്കപ്പെട്ടാലും, അഭിപ്രായങ്ങൾ കേൾക്കുന്നതിൽ സമിതിക്ക് പ്രത്യേക താൽപ്പര്യമുണ്ട്.
സംവാദം
സമിതിക്ക് മുന്നിൽ ഒരു നിർദ്ദേശം സമർപ്പിക്കണമെങ്കിൽ, ഉദാഹരണത്തിന് ഒരു പ്രത്യേക പദ്ധതിക്ക് അംഗീകാരം നൽകണമെങ്കിൽ, ദയവായി സംവാദ പേജിൽ അത് ചെയ്യുക.
ആഭ്യന്തര നടപടികൾ നടക്കുന്ന പൊതു തപാൽ പട്ടിക langcom at lists.wikimedia.org സബ്സ്ക്രൈബ് ചെയ്തുകൊണ്ട് ആർക്കും ഭാഷാ സമിതിയുടെ ചർച്ചകൾ പിന്തുടരാം. അംഗങ്ങളല്ലാത്തവർ സാധാരണയായി ചർച്ചകളിൽ പങ്കെടുക്കരുത്. എന്നിരുന്നാലും, ആവശ്യമുള്ളപ്പോൾ, അവർക്ക് ഒരു മെയിൽ അയയ്ക്കാൻ കഴിയും, അത് ഒരു ലിസ്റ്റ് അഡ്മിനിസ്ട്രേറ്റർ സ്വമേധയാ സ്വീകരിക്കേണ്ടതുണ്ട്.
2013 ഏപ്രിലിനു മുമ്പ്, ചർച്ചകൾ ഒരു സ്വകാര്യ തപാൽ പട്ടികയിൽ നടന്നിരുന്നു. 2011 ജൂൺ മുതൽ 2013 ഏപ്രിൽ വരെ, സമൂഹത്തിലെ അംഗങ്ങൾക്ക് "ഭാഷാ സമിതി നിരീക്ഷകർ" ആകാൻ ആവശ്യപ്പെടാനും തുടർന്ന് ആഭ്യന്തര സമിതി തപാൽ പട്ടികയിലേക്ക് അയച്ച ഇ-മെയിലുകളുടെ പകർപ്പുകൾ അവർക്ക് ലഭിക്കുവാനും സാധിച്ചു.
രഹസ്യാത്മകമോ വ്യക്തിപരമോ ആയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു സ്വകാര്യ തപാൽ പട്ടിക ഉപയോഗിക്കുന്നത് 2017 ൽ സമിതി പുനരാരംഭിച്ചു.
അംഗങ്ങൾ
നിങ്ങൾക്ക് അംഗമാകാൻ താൽപ്പര്യമുണ്ടെങ്കിൽ, ദയവായി $Langcom-email-ലേക്ക് ഒരു ഇമെയിൽ അയയ്ക്കുക അല്ലെങ്കിൽ ഏതെങ്കിലും അംഗവുമായി സ്വകാര്യമായി ബന്ധപ്പെടുക.
Current
| Member | Languages | Region | Special tasks |
|---|---|---|---|
| Amir E. Aharoni (Amire80) | ru, he-5, en-4, ca-3, eo-2, es-2, fr-2, pt-2, it-2, be-2, uk-2, pl-2, ht-1, ar-1, el-1, sv-1 | North America, United States, Rhode Island, Providence Middle East, Israel, Jerusalem (until 2023) Europe, Russia, Moscow (until 1991) |
|
| Anass Sedrati | ar, ary, sv, fr, en-5, es-4, pt-3, no-3, it-2, ru-1 | Europe, Sweden, Stockholm Africa, Morocco, Salé |
|
| Antony D. Green | en, de-4, fr-2, ga-1, cy-1 | Europe, Germany, Berlin North America, United States, Texas (formerly) |
|
| Maor Malul (Maor X) | es, en-5, lad-4, pt-4, de-3, he-3, ca-3, af-2, guc-2, ar-1 | Middle East, Israel, Jerusalem South America, Venezuela, Caracas (until 2013) |
|
| Jan Wohlgemuth (Janwo) | de, en-5, id-3, nds-2, gsw-1, ru-1, el-1, fr-1, tpi-1 lgs. of Indonesia, Australia, PNG, Pacific Islands |
Asia/Pacific, Indonesia, Jakarta Europe, Germany, Westphalia (till 2019) |
|
| Jon Harald Søby | nb, en-4, nn-4, sv-3, da-2, de-2, sw-2, eo-1, es-1, ro-1, se-1 | Europe, Norway, Fredrikstad | |
| Kimberli Mäkäräinen (Yupik) | en, fi-4, es-4, ca-3, se-3, sv-3, et-2, smn-2 (written only), sms-2, nb-2, fr-2, it-2 | Europe, Finland, Helsinki | |
| — (MF-Warburg) | de, en-3, fr-2, la-2, tet-1, es-1 | Europe, Germany, North Rhine-Westphalia Europe, France, Occitania (formerly) |
Closing projects |
| Michael Everson (Evertype) | en, da-3, de-3, es-3, ga-3, fr-2, et-1, it-1, nl-1, nn-1, no-1, pt-1, ro-1, ru-1, sv-1, tlh-1, yi-1 |
Europe, Scotland, Dundee North America, United States, Pennsylvania (formerly) |
|
| Satdeep Gill | pa, en-4, pnb-4, hi-3, ur-3, es-2, fa-2, fr-2, io-1 | Asia, India, Punjab | |
| — (Sotiale) | ko, en-2, ja-1, zh-1, eo-1, bi-1 | Asia, South Korea | |
| Tochi Precious | ig, en-4, de-3, fr-2 | Africa, Nigeria, Abuja | |
| Vito Genovese | tr, en-4, de-2 | Europe, Germany and Turkey |
Board liaison
- James Heilman (August 2017–Jan 2022)
- NTymkiv (WMF) (Jan 2022–Jan 2026)
- Victoria (April 2023–)
- Luis Bitencourt-Emilio (Jan 2026–)
Former
| Member | Period |
|---|---|
| Akash Shah (Aksi great) | 2007–2008 |
| Maria Fanucchi (Arria Belli) | 2007–2017 |
| Ascánder | 2006–2008 |
| Huib Laurens (Abigor) | 2010–2013 |
| Bèrto 'd Sèra | 2006–2017 |
| Jesse Plamondon-Willard (Pathoschild) | 2006–2011 |
| Michal Zlatkovský (Timichal) | 2006–2008 |
| Sabine Cretella (SabineCretella) | 2006–2009 |
| Shanel Kalicharan (Shanel) | 2007–2017 |
| Tangotango | 2007–2008 |
| Zacharias Diakonikolaou (ZaDiak) | 2011–2017 |
| Oliver Stegen (Baba Tabita) | 2011–2018 |
| André Müller (N-true) | 2017–2019 |
| Santhosh Thottingal (santhosh.thottingal) | 2011–2019 |
| Milos Rancic (Millosh) | 2008–2013, 2014–2021 |
| Karen Broome (Klbroome) | 2006–2021 |
| Robin Pepermans (SPQRobin) | 2009–2021 |
| Gerard Meijssen (GerardM) | 2006–2023 |
| Steven White (StevenJ81) [Clerk] | 2017–2024 |
Timeline

സമയക്രമം
സമിതിയുടെ പുരോഗതിയുടെ ഒരു അനൗദ്യോഗിക രേഖയാണിത്. അഭ്യർത്ഥനകളുടെയും അവസാനിപ്പിച്ചതിന്റെയും രേഖയ്ക്ക്, പുതിയ ഭാഷകൾക്കായുള്ള അഭ്യർത്ഥനകൾ കാണുക.
ഭാഷാ സമിതിയുടെ സമയക്രമം തിയ്യതി പരിപാടി അപ്ഡേറ്റ് 2006-06-06 നയം SabineCretella കരട് നിർദ്ദേശിക്കപ്പെട്ടു. 2006-07-03 langcom ഉപസമിതി തുടക്കത്തിൽ നിർദ്ദേശിച്ചെങ്കിലും നിർദ്ദേശം ഒരിക്കലും ലഭിച്ചില്ല. 2006-09-16 langcom ഉപസമിതി വീണ്ടും നിർദ്ദേശിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. 2006-11-11 നയം Pathoschild കരട് അനൗദ്യോഗികമായി നിർദ്ദേശിക്കപ്പെട്ടു. 2006-11-21 നയം Pathoschild കരട് ഉപസമിതിയുടെ അംഗീകാരമില്ലാതെ സമൂഹം വഴി നടപ്പിലാക്കുന്നു. 2007-01-02 നയം GerardM കരട് നിർദ്ദേശിക്കപ്പെട്ടു. 2007-01-14 നയം GerardM-Pathoschild നയ കരട് നിർദ്ദേശിക്കപ്പെട്ടു. 2007-02-06 നയം GerardM-Pathoschild നയ കരട് തിരഞ്ഞെടുക്കപ്പെട്ടു; അന്തിമ പതിപ്പിന് മുമ്പ് ആവശ്യമായ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചർച്ച ആരംഭിക്കുന്നു. 2007-02-20 നയം GerardM-Pathoschild നയ കരട് അന്തിമരൂപം നൽകി പ്രത്യേക പദ്ധതി സമിതി യുടെ അഭിപ്രായത്തിനായി അയക്കപ്പെട്ടു. 2007-02-26 നയം GerardM-Pathoschild കരട് നടപ്പിലാക്കി. 2007-04-28 നയം ബോർഡിന് അഞ്ച് ദിവസത്തെ മുൻകൂർ നോട്ടീസ് ലഭിക്കുന്നതിനാൽ ബോർഡിന്റെ അനുമതിയില്ലാതെ അംഗീകാരം നൽകാൻ ഉപസമിതിക്ക് അധികാരമുണ്ട്. 2009-01-20 langcom ഉപസമിതി ഒരു സമിതിയായി മാറണമെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് തീരുമാനിച്ചു. 2011-05-13 langcom സമിതി അതിന്റെ ആദ്യത്തെ യഥാർത്ഥ-ജീവിത മീറ്റിംഗ് ബെർലിനിൽ നടത്തുന്നു. 2011-06 langcom നിരീക്ഷകരുടെ ആമുഖം 2013-04-13 langcom mail:langcom എന്ന പൊതു തപാൽ പട്ടികയിലേക്ക് മാറുക

