വിക്കിപീഡിയ ചന്ദ്രനിലേക്ക്

From Meta, a Wikimedia project coordination wiki
Jump to navigation Jump to search
This page is a translated version of the page Wikipedia to the Moon and the translation is 86% complete.
Outdated translations are marked like this.
ToTheMoon Header png.png
Home Phase 1: scenarios Phase 2: voting Phase 3: working Phase 4: wrap-up About FAQ
done done done done

ജെര്‍മനിയിലെ ബെര്‍ലിനില്‍ നിന്നുമുള്ള ഒരു കൂട്ടം ശാസ്ത്രകുതുകികള്‍ സ്വന്തമായി നിര്‍മ്മിച്ച അവരുടെ ബഹിരാകാശവാഹനം ചന്ദ്രനിലേക്ക് അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവര്‍ വിക്കിപീഡിയയെ കൂടി അയക്കാന്‍ താല്‍പ്പര്യപ്പെടുന്നു. വിക്കിപീഡിയയുടെ 15-ആം വാര്‍ഷികത്തോട് അനുബന്ധിച്ച്, ഞങ്ങളുടെ ലോകമെങ്ങുമുള്ള എഡിറ്റേഴ്സിനെ അവസാനവട്ട തിരുത്തലുകള്‍ക്ക് ക്ഷണിച്ചിരിക്കുകയാണ്.

വിക്കിപീഡിയ ചന്ദ്രനിലേക്ക് - സംഷിപ്തരൂപം

ഏകദേശം 40 വര്‍ഷത്തിലേറെയായി വോയേജെര്‍ 2 മനുഷ്യനില്‍ നിന്നുമുള്ള സന്ദേശവുമായി ("ഗോള്‍ഡന്‍ റെക്കോഡ്") ബഹിരാകാശത്തേക്ക് പോയിട്ട്. അതില്‍ ചില അനുമോദനങ്ങളും, ശബ്ദങ്ങളും, ചിത്രങ്ങളും അടങ്ങിയിരുന്നു. പക്ഷെ വിജ്ഞാനത്തിന്റെ ആകത്തുകയില്ലായിരുന്നു.

ഗൂഗിളിന്റെ ലൂണാര്‍ എക്സ് പ്രൈസ് ചലഞ്ചില്‍ മത്സരിക്കുന്ന 5 ടീമുകളില്‍ ഒന്നാണ് അവര്‍. അവരുടെ ലക്‌ഷ്യം രണ്ടായിരത്തി പതിനെഴോട് കൂടി ചന്ദ്രനിലെത്തി, വാഹനം സുരക്ഷിതമായി ഇറക്കി, 500 മീറ്ററോളം ഓടിച്ച്, തിരികെ ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയക്കുക എന്നതാണ്. അവരുടെ വാഹനത്തില്‍ സ്ഥലപരിധിയുണ്ട്. എങ്കിലും വിക്കിപീഡിയക്കായി ജെര്‍മ്മന്‍ വിക്കിപീഡിയ ചാപ്റ്റര്‍ നല്‍കിയ ഡാറ്റ ഡിസ്ക്കുമായാണ് അവര്‍ പോവുന്നത്.

എന്ത് കൊണ്ട് വിക്കിപീഡിയയെ വെറുതേയങ്ങ് ഡിസ്ക്കില്‍ നിക്ഷേപിച്ചു കൂടാ? ഡിസ്ക്കിലെ സ്ഥലം പരിമിതമാണെന്നതുകൊണ്ട് തന്നെ. ഏറ്റവും വലിയ വിക്കിപീഡിയകളില്‍ ഒന്നിനെപ്പോലും അതില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല.പക്ഷെ വിക്കിപീഡിയയുടെ ഒരു ചെറുചിത്രമേ കൊണ്ടുപോകാന്‍ സാധിച്ചൊള്ളൂവെങ്കിലും അതില്‍ "മനുഷ്യവിജ്ഞാനത്തിന്റെ ആകത്തുക" അടങ്ങിയിരിക്കണം. അതുകൊണ്ട് തന്നെ വിക്കിപീഡിയ സമൂഹത്തിന്റെ ഗുണങ്ങള്‍ മാത്രമല്ല വിവിധ സംസ്കാരങ്ങളും, വിവിധ വീക്ഷണങ്ങളും, ശബ്ദങ്ങളും അതില്‍ ഉള്‍ക്കൊണ്ടിരിക്കണം.

എങ്ങനെ ചെയ്യാം? എങ്ങനെ നിശ്ചയിക്കാം?

ഇത് ലോകമെങ്ങുമുള്ള വിക്കിപീഡിയ സമൂഹത്തിനുള്ള വാര്‍ഷിക സമ്മാനമാണ്.

ഡിസംബര്‍ 5, 2016. 39 മില്യണ്‍ ലേഖനങ്ങള്‍, 300 ഭാഷകള്‍, ആയിരക്കണക്കിന് എഡിറ്റേഴ്സ്. 20 ജിബി സ്ഥലമുള്ള ഒരു ഡിസ്ക്.

This site on Meta-Wiki has been designed to facilitate the process until Wikimania Esino Lario in June 2016. In that time we need to come to a decision on how to proceed as a global community and in our respective language communities. This is a bold undertaking! Please read all about its details in the About and FAQ sections.

നമുക്ക് വിക്കിപീഡിയയെ ചന്ദ്രനിലേക്ക് അയക്കാം! ഞങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും വേണം. ദയവായി എഡിറ്റ്‌ ചെയ്യൂ!

ഇതും കാണുക