വിക്കിമീഡിയ പ്രസ്ഥാന അവകാശപത്രിക/ഉള്ളടക്കം/ആമുഖം
![]() | This page includes draft content of the Movement Charter. If you have feedback, please provide it on the talk page, or see other ways to give feedback in the consultations (including live meetings and surveys). |
← അവലോകനത്തിലേക്ക് മടങ്ങുക | "മൂല്യങ്ങളും തത്വങ്ങളും" വിഭാഗത്തിലേക്ക് →
ലോക തലത്തില്‍ അറിവ് സ്വതന്ത്രമായി ലഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിലും ശ്രദ്ധചെലുത്തുന്നതുമായ ഒരു പ്രസ്ഥാനമാണ് വിക്കിമീഡിയ.വിക്കിമീഡിയ പ്രസ്ഥാനത്തെയും അതിന്റെ അടിസ്ഥാന മൂല്യങ്ങളെയും തത്വങ്ങളെയും നിർവചിക്കുന്നതിന് വിക്കിമീഡിയ മൂവ്‌മെന്റ് ചാർട്ടർ രൂപീകരിച്ചിട്ടുണ്ട്.വിക്കിമീഡിയയുടെ വിവിധ സംരഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം അനുവര്‍ത്തിക്കേണ്ട അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വിശദീകരിക്കുന്ന ഒരു ഔപചാരിക ഉടമ്പടിയാണിത്.നിലവിലുള്ള സ്ഥാപനങ്ങൾക്കും ഭാവിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്കുമെല്ലാം ഇത് ഒരുപോലെ ബാധകമാണ്.
ഈ അവകാശപത്രിക നിലനില്‍ക്കുന്നത് വിവിധ കമ്മ്യൂണിറ്റികളുടെ പൊതുവായ അംഗീകാരത്തോടൊപ്പവും special:MyLanguage/Movement Charter/Ratificationഔപചാരിക നടപടി ക്രമങ്ങളിലൂടെ രൂപപ്പെടുന്ന പൊതു അംഗീകാരത്തിന്‍റെയും അടിസ്ഥാനത്തിലാണ്.
ഈ അവകാശപത്രിക വിക്കിമീഡിയ പ്രസ്ഥാനത്തിനുള്ളിലെ എല്ലാ അംഗങ്ങൾക്കും സ്ഥാപനങ്ങൾക്കും സാങ്കേതിക ഇടങ്ങൾക്കെല്ലാം ബാധകമാണ്. ഉള്ളടക്കം സംഭാവന ചെയ്യുന്നവർ, പ്രോജക്റ്റുകൾ, അഫിലിയേറ്റുകൾ, വിക്കിമീഡിയ ഫൗണ്ടേഷൻ ഉൾപ്പെടെ എല്ലാവരും ഇതില്‍ ഉള്‍പ്പെടും
ഈ ലക്ഷ്യം നേടുന്നതിന് വിക്കിമീഡിയ പ്രസ്ഥാനം വിവിധ ഭാഷകളിൽ വിപുലമായ വിജ്ഞാന ശേഖരണങ്ങൾ ("പദ്ധതികൾ") വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉള്ളടക്കം സൃഷ്‌ടിക്കുന്നതിനും മാനേജ്‌മെന്റിനുമായി പ്രോജക്‌റ്റുകൾ വലിയതോതിൽ സ്വയം ഭരിക്കുന്നവയാണ് എന്നതാണ് അവയുടെ സവിശേഷത.
അതുപോലെ സമൂഹത്തിന്റെ പെരുമാറ്റവും. നിർദ്ദിഷ്ട കാര്യങ്ങളിലോ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘടിതവും അനൗപചാരികവുമായ ഗ്രൂപ്പുകളും ഈ പ്രസ്ഥാനത്തിൽ ഉൾപ്പെടുന്നു. പദ്ധതികളെ നേരിട്ടും അല്ലാതെയും പിന്തുണയ്ക്കുക എന്നതാണ് ഈ ഗ്രൂപ്പുകളുടെ ചുമതല.
ധാരാളം പങ്കാളിത്തവും സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ പദ്ധതികള്‍ക്കും വിവിധ സംഘങ്ങള്‍ക്കും അനുബന്ധമായി നൽകുന്നത്.അടിസ്ഥാന സൗകര്യങ്ങൾ പ്രകാരം പ്രസ്ഥാനത്തിന്റെ സാങ്കേതിക ആവശ്യങ്ങൾ പിന്തുണയ്ക്കുന്നു. അറിവ് നിലനിർത്തുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും സാമ്പത്തികമായും മറ്റ് വിഭവങ്ങളും അടിസ്ഥാനപരമായി നൽകുന്നു.ലോകമെമ്പാടും പ്രവർത്തിക്കാൻ പ്രസ്ഥാനത്തെയും അതിനുള്ളിലെ സ്ഥാപനങ്ങളെയും പ്രാപ്തമാക്കുന്ന നിയമപരവും നിയന്ത്രണപരവുമായ പരിതസ്ഥിതികൾ പ്രോത്സാഹിപ്പിക്കുന്നതിന് അടിസ്ഥാനപരമായി ശ്രമിക്കുന്നുണ്ട്.വിജ്ഞാനം പങ്കിടാനും ഉപയോഗിക്കാനും കഴിയുന്ന സുരക്ഷിതവും ഉൽപ്പാദനപരവുമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെയും ഉള്ളടക്കം പ്രദാനം ചെയ്യുന്നവരെയും വായനക്കാരെയും ആഗോള വിക്കിമീഡിയ പ്രസ്ഥാനത്തിന്റെ ഭാഗമായ മറ്റുള്ളവരെയും അടിസ്ഥാനപരമായി പിന്തുണയ്ക്കുന്നു.അടിസ്ഥാന സൗകര്യ പിന്തുണയുടെ സ്വഭാവവും വ്യാപ്തിയും പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ, വിഭവങ്ങൾ, പ്രസ്ഥാനത്തിന് പുറത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എന്നിവയാൽ പരിമിതപ്പെടുത്തിയിരിക്കുന്നു.
കുറിപ്പുകൾ
- ↑
This wording has been highlighted as a potential concern by the Wikimedia Foundation Legal department, who proposed the following alternative wording: The projects are built with systems of self-governance. This was on two primary grounds:
- നിയപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സംവിധാനവും ഇല്ലെന്ന് ബാഹ്യ സംഘടകനകള്‍ തെറ്റിദ്ധരിക്കാനിടയായിട്ടുണ്ട്.
- കൂടാതെ, "വളരെയധികം" എന്നത് കൃത്യമായ വ്യക്തതയില്ലാത്തതാണ്, കൂടാതെ പ്രാദേശിക
പദ്ധതി സ്വയം ഭരണത്തിന്റെ പരിധിയെക്കുറിച്ചോ പരിധികളെക്കുറിച്ചോ മതിയായ വ്യക്തത നൽകുന്ന വാക്യങ്ങളൊന്നും നിലവിൽ ഇല്ല.
ഇവ സാധുതയുള്ള ആശങ്കകളാണെന്ന് എംസിഡിസി വിശ്വസിക്കുന്നു, എന്നാൽ പൊതുവായ അർത്ഥം നിലനിൽക്കേണ്ടതുണ്ട്.
അതുകൊണ്ട്:
നിയമപരമായ ആശങ്കകളെ തൃപ്തിപ്പെടുത്തിക്കൊണ്ട് അർത്ഥം ഉൾക്കൊള്ളാൻ കഴിയുന്ന ഏത് നിർദ്ദേശങ്ങളും നിർദ്ദിഷ്ട പദപ്രയോഗങ്ങളും ''വളരെയധികം അഭിനന്ദിക്കുന്നതാണ്.
← അവലോകനത്തിലേക്ക് മടങ്ങുക | "മൂല്യങ്ങളും തത്വങ്ങളും" വിഭാഗത്തിലേക്ക് →