This page should be moved to MediaWiki.org. Please do not move the page by hand. It will be imported by a MediaWiki.org administrator with the full edit history. In the meantime, you may continue to edit the page as normal.
ഉപയോക്തൃ ഭാഷ പെട്ടികൾ ഒരു വിക്കിമീഡിയ എഡിറ്റർ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ഭാഷകളെ അവയുടെ നൈപുണ്യത്തിനനുസരിച്ച് പട്ടികപ്പെടുത്തുന്നു. ഇത് പലതരം ഭാഷകൾ കൈകാര്യം ചെയ്യുന്ന കമ്മ്യൂണിറ്റിയിലുടനീളം മെച്ചപ്പെട്ടരീതിയിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നു, നേരിട്ട് തന്നെ വ്യാഖ്യാതാക്കളെയും വിവർത്തകരെയും കണ്ടെത്താനും ഇത് സഹായിക്കുന്നു.
ചുവടെ നകിയിട്ടുള്ള കോഡ് ചേർത്തുകൊണ്ട് താങ്കൾക്ക് ഉപയോക്തൃ പേജിലേക്ക് വിവരങ്ങൾ ചേർക്കാൻ കഴിയും:
{{#babel:ru-N|en-5|fr-1}}
ഇങ്ങനെ കോഡ് കൊടുക്കുമ്പോഴുള്ള ഫലം വലതുവശത്തുള്ള ബോക്സുകളിൽ കാണാവുന്നതാണ്. താങ്കളുടെ ഭാഷാ കോഡ് - പ്രാവീണ്യം നില എന്ന രൂപത്തിൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര ഭാഷകൾ ചേർക്കാൻ കഴിയും.
ഭാഷാ കോഡ്
ഈ എക്സ്റ്റൻഷൻ സാധാരണ ISO 639 (1–3) ഭാഷാ കോഡുകൾ തിരിച്ചറിയുന്നു. ISO 639-1 കോഡുകളുടെ പട്ടികയിൽ തിരഞ്ഞ് നിങ്ങൾക്ക് നിങ്ങളുടെ ഭാഷ കണ്ടെത്താനാകും.
പ്രാവീണ്യം
ഭാഷയിൽ നിങ്ങൾക്ക് എത്രത്തോളം ആശയവിനിമയം നടത്താമെന്ന് പ്രാവീണ്യം വിവരിക്കുന്നു. ചുവടെയുള്ള പട്ടികയിലെ പ്രാവീണ്യം നിരയിലെ ഒരൊറ്റ പ്രതീകത്താൽ ഇത് സൂചിപ്പിച്ചിരിക്കുന്നു:
പ്രാവീണ്യം
സാരാംശം
0
നിങ്ങൾക്ക് ആ ഭാഷ ഒട്ടും മനസ്സിലാകുന്നില്ല (അല്ലെങ്കിൽ വളരെ പ്രയാസത്തോടെ മാത്രമേ മനസ്സിലാക്കാനാകൂ).
1
താങ്കൾക്ക് എഴുതിയവയോ ലളിതമായ ചോദ്യങ്ങളോ മനസിലാക്കാൻ കഴിയും.
2
താങ്കൾക്ക് ലളിതമായ വാക്യങ്ങൾ തിരുത്തുവാനോ അടിസ്ഥാന ചർച്ചകളിൽ പങ്കെടുക്കാനോ കഴിയും.
3
താങ്കൾക്ക് ഈ ഭാഷയിൽ എഴുതാൻ കഴിയും, എന്നിരുന്നാലും ചില ചെറിയ പിശകുകൾ ഒക്കെ ഉണ്ടാകാം.
4
താങ്കൾക്ക് മാതൃഭാഷയിൽ സംസാരിക്കുന്നതുപോലെ സംസാരിക്കാൻ കഴിയും (ഇത് താങ്കളുടെ മാതൃ ഭാഷയല്ലെങ്കിൽ കൂടിയും).
N
താങ്കളുടെ മാതൃഭാഷയാണ്, കൂടാതെ ഭാഷാശൈലിയും ഗ്രാമ്യഭാഷാപ്രയോഗങ്ങളും ഉൾപ്പെടെ സമഗ്രമായ ഗ്രാഹ്യവുമുണ്ട്.
5
You have professional proficiency; you are able to answer language usage questions that may be asked by native speakers.
തലക്കെട്ടും അടിക്കുറിപ്പും നീക്കംചെയ്യുന്നതിന്, ആദ്യത്തെ പാരാമീറ്ററായി plain=1ഉപയോഗിക്കുക, ഉദാ. {{#babel:plain=1|sv-N|zh-3|de-1}}. ഇത് മറ്റ് യൂസർബോക്സുകൾക്കൊപ്പം ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു.
ഉദാഹരണത്തിന്, ഓരോ ബോക്സും (1px മാർജിൻ ഉൾപ്പെടെ 242px എന്ന നിശ്ചിത വീതി എടുത്തുകൊണ്ട്) മറ്റൊരു കണ്ടെയിനർ ബോക്‌സിനുള്ളിൽ തിരശ്ചീനമായി ക്രമീകരിക്കാം, ഇതുപോലെ:
എന്നാൽ, ഇത് സാധാരണ clear:right (ഉള്ളടക്കഭാഷയുടെ LTR ദിശയുള്ള പേജുകളിൽ) and clear:left (RTL ദിശയുള്ള പേജുകളിൽ) മാറ്റി clear:none ആക്കുന്നതിനായി ഇഷ്ടാനുസൃത CSS സ്റ്റൈൽഷീറ്റ് ചേർക്കുന്നത് ആവശ്യമാണ്. ബോക്സുകളുടെ തിരശ്ചീന വിന്യാസം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സൗകര്യപ്രദമായ ലേഔട്ട് ലഭ്യമാക്കുന്നതിനുമായി സ്റ്റൈൽഷീറ്റ് വിവരണത്തിൽ ഉപയോഗിക്കുന്ന ചില ലിപികളിലെ ഫോണ്ടുകളുടെ വലിപ്പവും വരി-ഉയരവും മാറ്റാൻ സാധ്യതയുണ്ട്.